India
ത്രിദിന സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്നു കശ്മീരില്‍
India

ത്രിദിന സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്നു കശ്മീരില്‍

Web Desk
|
23 Oct 2021 1:32 AM GMT

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീർ സന്ദർശിക്കുന്നത്

അതിർത്തിയിൽ ഏറ്റമുട്ടൽ രൂക്ഷമായിരിക്കെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിലെത്തും. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ എത്തുന്നത്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീർ സന്ദർശിക്കുന്നത്.

ജമ്മുകശ്മീരിൽ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾക്കിടെ സുരക്ഷാ സ്ഥിതി വിലയിരുത്താനാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായും കേന്ദ്ര സായുധ സേനിലെ ഉദ്യോഗസ്ഥരുമായും അമിത് ഷാ ചർച്ച നടത്തും. ബി.ജെ.പി സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും അമിത്ഷാ പങ്കെടുക്കും.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ സന്ദർശനമായതിനാൽ ജമ്മു കശ്മീരിന്‍റെ വികസനവും പ്രധാന അജണ്ടയാക്കാനാണ് ബി.ജെ.പി നീക്കം. അമിത് ഷായുടെ സന്ദർശനം കണക്കിലെടുത്ത് പഴുതടച്ച സുരക്ഷയാണ് കശ്മീരിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വാഹന പരിശോധനയും അതിർത്തികളിലെ പരിശോധനയും ഊർജിതമാക്കി. ശ്രീനഗർ വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ ആദ്യം ജമ്മുവിലാണ് സന്ദർശനം നടത്തുക.

Similar Posts