അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനം തുടരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർ പ്രദേശില്‍
|ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷമുള്ള ആദ്യ ജമ്മു കശ്മീർ സന്ദർശനമാണ് അമിത് ഷായുടേത്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനം തുടരുന്നു. ശ്രീനഗറിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന കർമ്മം അമിത് ഷാ നിർവഹിക്കും. മൂന്ന് ദിവസത്തെ ജമ്മു കശ്മീർ സന്ദർശനത്തിന്റെ അവസാന ദിനമായ ഇന്ന് സൈനിക ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.
ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷമുള്ള ആദ്യ ജമ്മു കശ്മീർ സന്ദർശനമാണ് അമിത് ഷായുടേത്.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർ പ്രദേശ് സന്ദര്‍ശനം നടത്തും. സിദ്ധാർത്ഥ് നഗറിൽ എത്തുന്ന പ്രധാനമന്ത്രി 9 മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനം നിർവഹിക്കും. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിൽ പ്രധാനമന്ത്രി ആത്മ നിർഭർ സ്വസ്ത് ഭാരത് യോജനയുടെ ഉദ്ഘാടനവും നടക്കും.
വാരണസിയിൽ 5200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. വലിയ സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശിൽ ഒരുക്കിയിരിക്കുന്നത്.