India
2000 രൂപ നോട്ടില്‍ ജി.പി.എസുണ്ടോ? അമിതാഭ് ബച്ചന്റെ ചോദ്യം വൈറലാകുന്നു
India

2000 രൂപ നോട്ടില്‍ ജി.പി.എസുണ്ടോ? അമിതാഭ് ബച്ചന്റെ ചോദ്യം വൈറലാകുന്നു

Web Desk
|
12 Jun 2022 6:51 AM GMT

ഷോയിലെ പതിവ് അനുസരിച്ച്, മിസ്റ്റർ ബച്ചൻ അവളോട് ഒരു ചോദ്യം ചോദിക്കുന്നു, "ഇവയിൽ ഏതിലാണ് ജി.പി.എസ് സാങ്കേതികവിദ്യയുള്ളത്? ടൈപ്പ്റൈറ്റർ, ടെലിവിഷൻ, സാറ്റലൈറ്റ്, 2,000 രൂപ നോട്ട്


2016-ൽ റിസർവ് ബാങ്ക് പുറത്തിറക്കിയ 2000 രൂപ നോട്ടുകളിൽ ജി.പി.എസ് ട്രാക്കറുണ്ടോയെന്ന ചോദ്യവുമായി ജനപ്രിയ ഗെയിംഷോ കൗൺ ബനേഗ ക്രോർപതിയുടെ പുതിയ സീസൺ പ്രമോഷണൽ വീഡിയോ. മത്സരാർഥിയോടുള്ള അവതാരകനായ അമിതാഭ് ബച്ചന്റെ ചോദ്യം വസ്തുതാ പരിശോധനയെ പ്രോത്സാഹിപ്പിക്കാനുള്ളതാണെന്നാണ് ചാനൽ അവകാശപ്പെടുന്നത്. എവിടെ നിന്നും ലഭിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ചോദ്യത്തിന് മറുപടിയായി അമിതാഭ് ബച്ചൻ പറയുന്നു.

ഷോ അവതാരകനായ അമിതാഭ് ബച്ചനെതിരെ മത്സരാർത്ഥി ഇരിക്കുന്ന, പരിചിതമായ കൗൺ ബനേഗ ക്രോർപതി സെറ്റിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഷോയിലെ പതിവ് അനുസരിച്ച്, മിസ്റ്റർ ബച്ചൻ അവളോട് ഒരു ചോദ്യം ചോദിക്കുന്നു, "ഇവയിൽ ഏതിലാണ് ജി.പി.എസ് സാങ്കേതികവിദ്യയുള്ളത്? ടൈപ്പ്റൈറ്റർ, ടെലിവിഷൻ, സാറ്റലൈറ്റ്, 2,000 രൂപ നോട്ട്"

മത്സരാർത്ഥി പുഞ്ചിരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ അവസാന ഓപ്ഷൻ തിരഞ്ഞെടുക്കുന്നു, അതായത് ₹ 2,000 നോട്ട്. അവളുടെ ഉത്തരത്തെക്കുറിച്ച് ഉറപ്പുണ്ടോ എന്ന് ബച്ചൻ ചോദിച്ചപ്പോൾ, "എനിക്ക് മാത്രമല്ല സർ, രാജ്യത്തെല്ലാവർക്കും ആ ഉത്തരമാണ് പറയാനുണ്ടാകുക."

അവളുടെ ഉത്തരം തെറ്റാണെന്നും ശരിയായ ഉത്തരം സാറ്റലൈറ്റ് എന്നാണെന്ന് ബച്ചൻ പറഞ്ഞു. ചിരിച്ചുകൊണ്ട് മത്സരാർത്ഥി തമാശ പറയുകയാണോ എന്ന് ചോദിക്കുന്നു, "ഞാൻ എന്തിനാണ് തമാശ പറയുന്നത്? 2,000 നോട്ടിൽ ജി.പി.എസ് നോട്ട് ഉണ്ടെന്നുള്ളത് നിങ്ങൾ സത്യമാണെന്ന് വിശ്വസിച്ചതാണ് തമാശ."

വാർത്തകളിൽ നിന്നാണ് നോട്ടിൽ ജി.പി.എസ് ചിപ്പുകൾ ഉണ്ടെന്നുള്ള വിവരം തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് മത്സരാർത്ഥി സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന്റെ പിഴവ് മാധ്യമങ്ങൾ ഏറ്റെടുത്തുണ്ടെങ്കിലും വ്യാജവാർത്തകൾ വിശ്വസിച്ചതുകൊണ്ട് മത്സരത്തിൽ തോൽക്കാൻ കാരണമായതായി അമിതാഭ് ബച്ചൻ മത്സരാർത്ഥിയോട് പറയുന്നു.

2016-ൽ, രാജ്യത്തെ കള്ളപ്പണ പ്രശ്‌നത്തിന് അറുതി വരുത്താൻ എല്ലാ 2000 രൂപ നോട്ടിലും അത്യാധുനിക നാനോ ടെക്‌നോളജി ജി.പി.എസ് ചിപ്പുകൾ" ഘടിപ്പിച്ചതായുള്ള തെറ്റായ വിവരങ്ങൾ ഭരണകക്ഷിയുമായി ബന്ധപ്പെട്ട ആളുകൾ പ്രചരിക്കുന്നുണ്ടായിരുന്നു.

കേന്ദ്രം 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയതിന് ശേഷം, 2,000 രൂപയുടെ നോട്ടിൽ സാറ്റലൈറ്റ് ട്രാക്കിംഗ് സാധ്യമാക്കാൻ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മറുപടി, "നിങ്ങൾക്ക് എവിടെ നിന്നാണ് ഈ വിവരം കിട്ടിയത്? എനിക്കറിയില്ല" എന്നായിരുന്നു.

Similar Posts