കർമ്മനിരതയായ നല്ല പാതി; കൊല്ലപ്പെട്ടവരിൽ ബിപിൻ റാവത്തിന്റെ ഭാര്യയും
|തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത് ഉൾപ്പെടെ പതിമൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചു. സൈനികരുടെ ഭാര്യമാരുടെയും മക്കളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആർമി വൈവ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റാണ് മധുലിക.
ഇന്ത്യയിലെ ഏറ്റവും വലിയ എൻ.ജി.ഓ ആണ് അവ്വ (AWWA). ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ബിരുദം നേടിയ മധുലിക പഠനം പൂർത്തിയാക്കിയത് ഡൽഹിയിലാണ്. മധ്യപ്രദേശിലെ ഷാഹ്‌ദോൾ സ്വദേശിനിയായ മധുലിക പരേതനായ രാഷ്ട്രീയക്കാരനായ മൃഗേന്ദ്ര സിംഗിന്റെ മകളാണ്. സൈനികരുടെ ഭാര്യമാരുടെ ശാക്തീകരണത്തിലും തയ്യൽ ഉൾപ്പെടെയുള്ള തൊഴിൽ പരിശീലനം നടത്തിക്കുന്നതിലും മുന്നിൽ നിന്നയാളാണ് മധുലിക. അവ്വ അംഗങ്ങൾക്കിടയിൽ ആരോഗ്യ ബോധവത്കരണം നടത്തുന്നതിലും ഇവർ മുന്നിലുണ്ടായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംയുക്ത സൈനിക മേധാവിയാണ് ബിപിൻ റാവത്ത്. പിതാവിന്‍റെ പിന്തുടർന്നാണ് ജനറൽ റാവത്ത് ഇന്ത്യൻ ആർമിയിലെ ഏറ്റവും ഉയർന്ന പദവിയിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്‍റ പിതാവ് ലഫ്റ്റനന്‍റ് ജനറൽ ലക്ഷ്മൺ സിംഗ് റാവത്ത് 1988-ൽ വൈസ് ചീഫ് ഓഫ് ആർമി ജീവനക്കാരനായാണ് വിരമിച്ചത്.
മീറ്റിലെ ചൗധരി ചരൻ സിങ്ങ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്. മിലിറ്റിറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഗവേഷണത്തിനാണ് ഡോ്ക്ടറേറ്റ് ലഭിച്ചത്.
ഇന്ത്യൻ ആർമിയിലെ അസാധാരണസേവനങ്ങൾക്ക് പരം വിശിഷ്ടസേവാ മെഡലും ഉത്തം യുദ്ധ് സേവ മെഡലും അദ്ദേഹത്തെ തേടിയെത്തി. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിരവധി അന്താരാഷ്ട്ര ഉഭയകക്ഷി സന്ദർശനങ്ങളുടെ ഭാഗമായിരുന്നു ജനറൽ റാവത്ത് നേപ്പാളി ആർമിയിൽ ഓണററി ജനറൽ കൂടിയാണ് ബിപിന്‍ റാവത്ത്. സര്‍വീസില്‍ 43 വര്‍ഷം പൂര്‍ത്തിയാക്കാന്‍ എട്ട് ദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് ബിപിന്‍ റാവത്ത് അപകടത്തില്‍ കൊല്ലപ്പെടുന്നത്.
Summary : Among those killed in helicopter crash was Bipin Rawat's wife