'ഈ പട്ടികയിലില്ലെങ്കിലും സത്യാഗ്രഹമാണ് ഏറ്റവും വലിയ വിപ്ലവം'; ലോകവിപ്ലവങ്ങളെ കുറിച്ച് ആനന്ദ് മഹീന്ദ്ര
|വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ലോകത്തെ മാറ്റിമറിച്ച പത്തു വിപ്ലവങ്ങളുടെ പട്ടിക പങ്കുവെച്ചായിരുന്നു പ്രതികരണം
ലോക വിപ്ലവങ്ങളുടെ പട്ടികയിലില്ലെങ്കിലും സത്യാഗ്രഹമാണ് ഏറ്റവും വലിയ വിപ്ലവമെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ലോകത്തെ മാറ്റിമറിച്ച പത്തു വിപ്ലവങ്ങളുടെ പട്ടിക പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താരതമ്യേന നിശബ്ദവും അഹിംസയിലൂന്നിയ പ്രകൃതവുമുള്ളതായിരുന്നു സത്യാഗ്രഹമെന്നും എന്നാൽ ഇന്ന് ലോകത്ത് ഏറ്റവും ജനങ്ങൾ താമസിക്കുന്ന നാടിന് സ്വാതന്ത്ര്യം നേടിത്തന്നത് ഈ പ്രസ്ഥാനമായിരുന്നുവെന്നും ആനന്ദ് ട്വിറ്ററിൽ കുറിച്ചു.
ലോകത്തെ മാറ്റിമറിച്ച പത്തു വിപ്ലവങ്ങളുടെ പട്ടികയിൽ ഫ്രഞ്ച് വിപ്ലവ(1789-1799)മാണ് ഒന്നാമത്. റഷ്യൻ വിപ്ലവം (1917) രണ്ടാമതും ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവം (1949) മൂന്നാമതുമാണ്. ക്യൂബൻ വിപ്ലവം (1953-1959), ഇംഗ്ലണ്ടിലെ ഗ്ലോറിയസ് വിപ്ലവം (1688), തായ്പിങ് കലാപം (1850-1864), യോംഗ് തുക് വിപ്ലവം (1908), ഹെയ്ത്തിയൻ വിപ്ലവം (1791-1804), അമേരിക്കൻ വിപ്ലവം (1765-1783), ഇറാൻ വിപ്ലവം (1978-1979) എന്നിവയാണ് പട്ടികയിൽ തുടർസ്ഥാനങ്ങളിലുള്ളത്.
Industrialist Anand Mahindra says that Satyagraha is the biggest revolution even though it is not in the list of world revolutions.