India
![അനിൽ കെ.ആന്റണി ബിജെപി ദേശീയ വക്താവ് അനിൽ കെ.ആന്റണി ബിജെപി ദേശീയ വക്താവ്](https://www.mediaoneonline.com/h-upload/2023/08/29/1386083-anil-k-antony.webp)
അനിൽ കെ ആന്റണി
India
അനിൽ കെ.ആന്റണി ബിജെപി ദേശീയ വക്താവ്
![](/images/authorplaceholder.jpg?type=1&v=2)
29 Aug 2023 11:12 AM GMT
പാർട്ടി അധ്യക്ഷൻ ജെ.പി.നദ്ദയാണ് നിയമനം നടത്തിയത്.
ഡൽഹി: അനിൽ കെ ആന്റണിയെ ദേശീയ ബിജെപി വക്താവായി നിയമിച്ചു. നിലവിൽ ബി.ജെ.പി ദേശീയ സെക്രട്ടറിയാണ് അനിൽ. പാർട്ടി അധ്യക്ഷൻ ജെ.പി.നദ്ദയാണ് നിയമനം നടത്തിയത്. എഐസിസിയുടെയും കെപിസിസിയുടെയും സമൂഹമാധ്യമ വിഭാഗങ്ങളിൽ പ്രധാന ചുമതല വഹിച്ച അനിൽ കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
ക്രിസ്ത്യൻ ഭൂരിപക്ഷമുളള ഛത്തീസ്ഗഢ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ മുഖമായി അനിലിനെ ബി.ജെ.പി അവതരിപ്പിക്കുന്നത്. പാർട്ടി അനിലിനെ കെെവിടില്ലെന്നും പുതിയ ചുമതലകൾ നൽകുമെന്നും ബി.ജെ.പിയിൽ ചേർന്നപ്പോൾ തന്നെ നദ്ദ പറഞ്ഞിരുന്നു. ഈ വാഗ്ദാനങ്ങൾ ശരിവെയ്ക്കുന്നതാണ് ഇപ്പോൾ ദേശീയ ബിജെപി വക്താവായി നിയമിച്ചു കൊണ്ടുളള പ്രഖ്യാപനം എത്തിയിരിക്കുന്നത്.