India
![Another firing in Manipur Another firing in Manipur](https://www.mediaoneonline.com/h-upload/2023/07/05/1377623-manipur.webp)
India
അശാന്തി അവസാനിക്കാതെ മണിപ്പൂർ; കാങ്‌പോക്പിയിലും ബിഷ്ണുപൂരിലും വെടിവെപ്പ്
![](/images/authorplaceholder.jpg?type=1&v=2)
5 July 2023 4:49 AM GMT
മണിപ്പൂരിൽ മെയ് മൂന്നിന് ആരംഭിച്ച സംഘർഷാവസ്ഥ രണ്ടുമാസം കഴിഞ്ഞിട്ടും നിയന്ത്രണവിധേയമായിട്ടില്ല.
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നു. കാങ്‌പോക്പിയിലും ബിഷ്ണുപൂരിലും വീണ്ടും വെടിവെപ്പുണ്ടായി. ആർക്കും പരിക്കേറ്റിട്ടില്ല. മെയ് മൂന്നിന് ആരംഭിച്ച സംഘർഷം മണിപ്പൂരിൽ ഇതുവരെ അവസാനിച്ചിട്ടില്ല.
സംഘർഷമേഖലകളിൽ വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് സൈന്യം പറയുന്നത്. ഇന്നലെ സൈന്യത്തിന്റെ ആയുധം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. അതിനിടെ സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളാണ് ഇന്ന് ആരംഭിക്കുന്നത്.