ഇലക്ടറൽ ബോണ്ട് വിധി: നരേന്ദ്രമോദിയുടെ അഴിമതി തെളിയിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി
|ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് സുപ്രിംകോടതി വിധിയിലൂടെ വ്യക്തമായെന്ന് കോൺഗ്രസ് പ്രതികരിച്ചു
ന്യൂഡല്‍ഹി: ഇലക്ടറൽ ബോണ്ട് വിധിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. സുപ്രിംകോടതി വിധിയിലൂടെ നരേന്ദ്രമോദിയുടെ അഴിമതി തെളിയിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൈക്കൂലിയും കമ്മീഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ബി.ജെ.പി ഇലക്ടറൽ ബോണ്ടുകളെ മാറ്റി. ഇത് കോടതി അംഗീകരിച്ചെന്നും രാഹുൽ സോഷ്യല്‍ മീഡിയയായ എക്സിൽ കുറിച്ചു.
ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇലക്ട്രൽ ബോണ്ട് അസാധുവാക്കിക്കൊണ്ട് സുപ്രിംകോടതിയുടെ വിധി. ഇലക്ടറൽ ബോണ്ട് വിധി പ്രതിപക്ഷ പാർട്ടികൾ സ്വാഗതം ചെയ്തു. ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് സുപ്രിംകോടതി വിധിയിലൂടെ വ്യക്തമായെന്ന് കോൺഗ്രസ് പ്രതികരിച്ചു. സി.പി.എം നിലപാട് കോടതി അംഗീകരിച്ചുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രസർക്കാരും ബി.ജെ.പിക്ക് തിരിച്ചടി നൽകുന്ന സുപ്രിംകോടതി വിധി ഇരു കൈകളും നീട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ സ്വാഗതം ചെയ്യുന്നത്.
മോദി സർക്കാരിന്റെ ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് സുപ്രിംകോടതി വിധിയോട് വ്യക്തമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. വിവിപാറ്റ് വിഷയത്തിലും സുപ്രിംകോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജയറാം രമേശ് വ്യക്തമാക്കി. കേസിലെ ഹരജിക്കാരിൽ ഒരാളായ സി.പി.എമ്മും വിധി സ്വാഗതം ചെയ്തു. സി.പി.എം നിലപാട് കോടതി അംഗീകരിച്ചുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
ഇലക്ടറൽ ബോണ്ട് വിധിയെ സ്വാഗതം ചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 90 ശതമാനം പണവും പോയത് ബി.ജെ.പിയിലേക്കാണെന്ന് ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ സുപ്രിംകോടതി വിധി ഇൻഡ്യ മുന്നണിക്ക് ബി.ജെ.പിക്കെതിരെയായ പോരാട്ടത്തിൽ ശക്തി പകരുന്നതാണ്.