India
ഡൽഹി യൂനിവേഴ്‌സിറ്റിയിലെ സമൂസയിൽ ഉറുമ്പ്;  വെജിറ്റേറിയൻസിന് പ്രോട്ടീനെന്ന് കമന്റ്
India

ഡൽഹി യൂനിവേഴ്‌സിറ്റിയിലെ സമൂസയിൽ ഉറുമ്പ്; വെജിറ്റേറിയൻസിന് പ്രോട്ടീനെന്ന് കമന്റ്

Web Desk
|
13 April 2024 7:48 AM GMT

സമൂസ ഉറുമ്പ് ഫ്ലേവർ ആണെന്നും കമന്റുകൾ

ഡൽഹി: ഡൽഹി യൂനിവേഴ്‌സിറ്റി കാന്റീനിലെ സമൂസയിൽ ചത്ത ഉറുമ്പുകളെ കണ്ടെത്തി. യൂനിവേഴ്‌സിറ്റിയിലെ ധ്യാൽ സിങ്ങ് കാന്റീനിൽ നിന്നും വാങ്ങിയ സമൂസയിലായിരുന്നു ചത്ത ഉറുമ്പുകളെ കണ്ടെത്തിയത്. വിദ്യാർഥികളുടെ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ സമൂസ ലഭിച്ചയാൾ ഇത് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയും കാന്റീനെതിരെ നടപടിയെടുക്കണമെന്നും ആരും സമൂസ വാങ്ങരുതെന്നും അടിക്കുറിപ്പും നൽകി.

സംഭവം വൈറലായതോടെ ആളുകളിൽ നിന്നുണ്ടായത് പക്ഷെ പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല. ഉറുമ്പുകളെ സമൂസയിൽ പോഷകമൂല്യം വർധിപ്പിക്കാനായി ചേർത്തതാണ് എന്നായി ഒരു കൂട്ടരുടെ വാദം. വെജിറ്റേറിയനായ ആളുകൾക്ക് പ്രോട്ടീൻ ലഭിക്കാനായി ചേർത്തതാണ് എന്നായി മറ്റൊരു കൂട്ടർ. എന്നാൽ ഇതൊന്നുമല്ല ഉറുമ്പ് പ്രത്യേകം മസാലയാണെന്നായി ഒരു കൂട്ടർ. ഇവയ്ക്ക് പുറമെ ഉറുമ്പ് ഫ്‌ലേവർ സമൂസയാണെന്നും, ഈ സമൂസ കഴിച്ചെന്നും അടിപൊളി രുചിയാണെന്നും പറഞ്ഞും ആളുകൾ രംഗത്തുവന്നു.

25 ലക്ഷം ആളുകളാണ് ഇതിനോടകം ഉറുമ്പ് സമൂസയുടെ വീഡിയോ കണ്ടത്. സംഭവത്തിൽ നടപടിയെടുക്കുമെന്ന് യൂനിവേഴ്‌സിറ്റി വൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്.

Similar Posts