ഗുസ്തി താരങ്ങളുമായി കേന്ദ്ര കായികമന്ത്രി ചര്‍ച്ച തുടങ്ങി
|ഗുസ്തി താരങ്ങളായ സാക്ഷി മാലികും ബജ്‍റംഗ് പുനിയയും ചർച്ചയ്ക്കായി എത്തി
ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷൺ സിങ്ങിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങളുമായി ചർച്ച ആരംഭിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്‍റെ വസതിയിലാണ് ചര്‍ച്ച. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‍റംഗ് പുനിയ എന്നിവർ ചർച്ചയ്ക്കായി എത്തി.
ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും ആഭ്യന്തര മന്ത്രി അമിത് ഷായും നിലപാടറിയിച്ച് മണിക്കൂറുകൾക്ക് ഉള്ളിലാണ് ചർച്ച ആരംഭിച്ചത്. ഗുസ്തി താരങ്ങളെ ചർച്ചയ്ക്കായി ക്ഷണിച്ച അമിത് ഷായുമായി ബജ്‍റംഗ് പുനിയ ഇന്ന് ചർച്ച നടത്തിയേക്കും.
അതേസമയം വെള്ളിയാഴ്ച ജന്തർ മന്തർ കേന്ദ്രീകരിച്ച് നടത്താനിരുന്ന സമരങ്ങളിൽ നിന്ന് കർഷക സംഘടനകൾ പിന്മാറിയെങ്കിലും താരങ്ങൾ നടത്തുന്ന തുടർ സമരങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങളുടെ സമരത്തിന്‍റെ ഭാവി ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ഡൽഹിയില്‍ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും. നേരത്തെ അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഗുസ്തി താരങ്ങള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു.