India
ഇന്ത്യയിൽ നിന്ന് ഇത്തവണ 80,000 പേർക്ക് ഹജ്ജ് തീർഥാടനം നടത്താനാകും: എ പി അബ്ദുല്ലക്കുട്ടി
India

ഇന്ത്യയിൽ നിന്ന് ഇത്തവണ 80,000 പേർക്ക് ഹജ്ജ് തീർഥാടനം നടത്താനാകും: എ പി അബ്ദുല്ലക്കുട്ടി

Web Desk
|
22 April 2022 11:20 AM GMT

കേരളത്തിൽ നിന്ന് എത്ര പേർക്ക് ഹജ്ജ് നടത്താനാകുമെന്ന് ഒരാഴ്ചക്കകം അറിയാം

ഇന്ത്യയിൽ നിന്ന് ഇത്തവണ 80,000 പേർക്ക് ഹജ്ജ് തീർഥാടനം നടത്താനാകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുല്ലക്കുട്ടി. കേരളത്തിൽ നിന്ന് എത്ര പേർക്ക് ഹജ്ജ് നടത്താനാകുമെന്ന് ഒരാഴ്ചക്കകം അറിയാം. രാജ്യത്ത് നിലവിൽ പത്ത് എംബാർക്കേഷൻ കേന്ദ്രങ്ങളാണുള്ളത്. കേരളത്തിൽ കൊച്ചിയാണ് എംബാർക്കേഷൻ കേന്ദ്രമെന്നും കോഴിക്കോട് എംബാർക്കേഷൻ കേന്ദ്രം ഉടനുണ്ടാകില്ലെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി ചുമതലയേറ്റ എ പി അബ്ദുളള കുട്ടി പറഞ്ഞു.

ഇന്നാണ് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തത്. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്

Similar Posts