India
മുൻദേശീയ സെക്രട്ടറി എച്ച് രാജ കോടികൾ മുക്കി: കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം
India

മുൻദേശീയ സെക്രട്ടറി എച്ച് രാജ കോടികൾ മുക്കി: കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം

Web Desk
|
28 Jun 2021 7:55 AM GMT

ബി.​ജെ.​പി മു​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ എ​ച്ച്. രാ​ജ കേ​ന്ദ്ര - സം​സ്​​ഥാ​ന ക​മ്മി​റ്റി​ക​ൾ മു​ഖേ​ന ല​ഭ്യ​മാ​യ കോ​ടി​ക​ളു​ടെ ഫ​ണ്ട്​ മു​ക്കി​യ​താ​യാ​ണ്​ മു​ഖ്യ ആ​രോ​പ​ണം

കേ​ര​ള​ത്തി​നു​ പു​റ​മെ ത​മി​ഴ്​​നാ​ട്​ ബി.​ജെ.​പി​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ വി​വാ​ദം. ബി.​ജെ.​പി മു​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ എ​ച്ച്. രാ​ജ കേ​ന്ദ്ര - സം​സ്​​ഥാ​ന ക​മ്മി​റ്റി​ക​ൾ മു​ഖേ​ന ല​ഭ്യ​മാ​യ കോ​ടി​ക​ളു​ടെ ഫ​ണ്ട്​ മു​ക്കി​യ​താ​യാ​ണ്​ മു​ഖ്യ ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ ശേ​ഷം കാ​ര​ക്കു​ടി​യി​ൽ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച്​ രാ​ജ വീ​ട്​ നി​ർ​മി​ക്കു​ന്ന​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണ്ണാ ഡി.​എം.​കെ സ​ഖ്യ​ത്തി​ൽ 20 സീ​റ്റു​ക​ളി​ലാ​ണ്​ ബി.​ജെ.​പി മ​ത്സ​രി​ച്ച​ത്. നാ​ലു​പേ​ർ മാ​ത്ര​മാ​ണ്​ വി​ജ​യി​ച്ച​ത്. സം​സ്​​ഥാ​ന പ്ര​സി​ഡന്റ്​ എ​ൽ. മു​രു​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തോ​റ്റു.

കാ​ര​ക്കു​ടി​യി​ൽ ജ​ന​വി​ധി തേ​ടി​യ എ​ച്ച്. രാ​ജ ജ​യ​സാ​ധ്യ​ത ഉ​ണ്ടാ​യി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സജീവമായിരുന്നില്ലെന്നും ആരോപണമുണ്ട്. ഇ​തേ​കാ​ര​ണം പ​റ​ഞ്ഞ്​ ശി​വ​ഗം​ഗ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ശെ​ൽ​വ​രാ​ജ്​ സ്​​ഥാ​നം രാ​ജി​വെ​ച്ചിരുന്നു. പി​ന്നാ​ലെ നി​ര​വ​ധി ഭാ​ര​വാ​ഹി​ക​ളും രാ​ജി​വെ​ച്ചു. കോ​ടി​ക​ളു​ടെ ഫ​ണ്ട്​ ല​ഭ്യ​മാ​യി​ട്ടും അ​ത്​ ചെ​ല​വ​ഴി​ച്ചി​ല്ലെ​ന്നും പ​റ​യു​ന്നു. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശി​വ​ഗം​ഗ മ​ണ്ഡ​ല​ത്തി​ൽ രാ​ജ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ​ നി​ന്ന്​ ല​ഭി​ച്ച നാ​ലു​കോ​ടി രൂ​പ​യു​ടെ ഫ​ണ്ട്​ എ​ച്ച്. രാ​ജ മു​ഴു​വ​നാ​യും മു​ക്കി​യ​താ​യും ഈ തു​ക സ്വ​ന്തം വീ​ട്​ നി​ർ​മാ​ണ​ത്തി​ന്​ ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

Similar Posts