India
കശ്മീരില്‍ അപ്നി പാർട്ടി നേതാവിനെ ഭീകരർ വെടിവെച്ചു കൊന്നു
India

കശ്മീരില്‍ അപ്നി പാർട്ടി നേതാവിനെ ഭീകരർ വെടിവെച്ചു കൊന്നു

Web Desk
|
19 Aug 2021 4:04 PM GMT

നേരത്തെ പിഡിപി നേതാവായിരുന്നു ഗുലാം ഹസന്‍

ജമ്മു കശ്മീരിൽ അപ്നി പാർട്ടി നേതാവ് ഗുലാം ഹസനെ ഭീകരർ വെടിവെച്ചു കൊന്നു. ഗുലാം ഹസന്‍റെ കുൽഗാമിലെ വീട്ടിൽ വെച്ചാണ് ഭീകരർ വെടിയുതിർത്തത്. നേരത്തെ പിഡിപി ബ്ലോക്ക് പ്രസിഡന്‍റായിരുന്നു ഗുലാം ഹസന്‍.

വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഗുലാം ഹസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജമ്മു കശ്മീരില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ നടന്ന നാലാമത്തെ വെടിവെപ്പാണിത്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി തുടങ്ങിയവര്‍ കൊലപാതകത്തെ അപലപിച്ചു. മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ നേതാവാണ് ബുഖാരി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയ ശേഷം 2020 മാർച്ചിലാണ് അപ്നി പാർട്ടി രൂപീകരിച്ചത്. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ജമ്മു കശ്മീരിൽ രാഷ്ട്രീയ പാർട്ടികളുടെ ഒരു പ്രവർത്തനവും അനുവദിക്കാതിരുന്ന സമയത്താണ് അപ്നി പാർട്ടി രൂപീകൃതമായത്. അതിനാൽ ബിജെപി സര്‍ക്കാരിന്‍റെ അനുഗ്രഹത്തോടെയാണ് ഈ പാര്‍ട്ടി രൂപീകരിക്കപ്പെട്ടതെന്നാണ് പൊതുവെയുള്ള ആരോപണം. എന്നാല്‍ നാഷണൽ കോൺഫറൻസ്, പിഡിപി തുടങ്ങിയ രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നതുപോലെ അപ്നി പാര്‍ട്ടി ബിജെപിയുടെ ബി ടീം അല്ലെന്നാണ് ബുഖാരി അവകാശപ്പെടുന്നത്.

Related Tags :
Similar Posts