India
Sonia Gandhi will submit her nomination papers to the Rajya Sabha today

Sonia Gandhi

India

'സഹോദരങ്ങൾ ഏറ്റുമുട്ടുന്നത് ഹൃദയഭേദകം, അമ്മയെന്ന നിലയിൽ വേദന മനസ്സിലാക്കുന്നു': മണിപ്പൂരിനെ കുറിച്ച് സോണിയ ഗാന്ധി

Web Desk
|
21 Jun 2023 4:36 PM GMT

'മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം തകർക്കുകയും ആയിരക്കണക്കിനാളുകളെ സ്വന്തം നാട്ടിൽ നിന്ന് പിഴുതെറിയുകയും ചെയ്ത അക്രമം നമ്മുടെ രാജ്യത്തിന്റെ മനസ്സാക്ഷിയിൽ ആഴത്തിലുള്ള മുറിവ് അവശേഷിപ്പിച്ചു'

ഡല്‍ഹി: മണിപ്പൂരിൽ സമാധാനവും ഐക്യവും പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. നിരവധി പേർ കൊല്ലപ്പെടുകയും പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തു. ഈ പ്രതിസന്ധിയെ മണിപ്പൂർ ജനത അതിജീവിക്കുമെന്ന് ഉറപ്പുണ്ട്. സമാധാനപരമായി ജീവിച്ചിരുന്ന സഹോദരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നത് ഹൃദയഭേദകമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം തകർക്കുകയും ആയിരക്കണക്കിനാളുകളെ സ്വന്തം നാട്ടിൽ നിന്ന് പിഴുതെറിയുകയും ചെയ്ത അക്രമം നമ്മുടെ രാജ്യത്തിന്റെ മനസ്സാക്ഷിയിൽ ആഴത്തിലുള്ള മുറിവ് അവശേഷിപ്പിച്ചു. എല്ലാ വംശങ്ങളിലും മതങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള ആളുകളെ ഉൾക്കൊള്ളാനുള്ള കഴിവ് മണിപ്പൂരിനുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.

"മണിപ്പൂരിലെ ജനങ്ങളോട്, പ്രത്യേകിച്ച് എന്റെ ധീരരായ സഹോദരിമാരോട് ഈ മനോഹരമായ ഭൂമിയിൽ സമാധാനവും ഐക്യവും കൊണ്ടുവരാൻ ഞാൻ അഭ്യർഥിക്കുന്നു. ഒരു അമ്മയെന്ന നിലയിൽ, നിങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ നല്ല മനസ്സാക്ഷിയോട് വഴികാണിക്കാൻ ഞാന്‍ അഭ്യര്‍ഥിക്കുന്നു. മണിപ്പൂരിലെ ജനങ്ങളിൽ എനിക്ക് പ്രതീക്ഷയും വിശ്വാസവുമുണ്ട്. ഒരുമിച്ച് ഈ അഗ്നിപരീക്ഷയെ അതിജീവിക്കുമെന്ന് എനിക്കറിയാം"- സോണിയ ഗാന്ധി പറഞ്ഞു.

Summary- With the situation in Manipur still tense, UPA chairperson Sonia Gandhi today made an emotional appeal for peace and said the unprecedented violence in the state has left a deep wound in the conscience of the nation.

Similar Posts