'കൊറോണ രാവണനില്‍ നിന്ന് കാത്തുരക്ഷിക്കണേ രാമാ'; പ്രാര്‍ത്ഥിച്ച് അരവിന്ദ് കെജ്രിവാള്‍
|ഡൽഹി ചെങ്കോട്ട മൈതാനിയിൽ രാംലീല പരിപാടിയുടെ ഭാഗമായുള്ള രാവണ ദഹനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കൊറോണ രാവണനിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ രാമനോട് പ്രാർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി ചെങ്കോട്ട മൈതാനിയിൽ ലവകുശ രാംലീല പരിപാടിയുടെ ഭാഗമായുള്ള രാവണ ദഹനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമൻ ഏതെങ്കിലും ഒരു വ്യക്തിയെ അല്ല അധർമത്തെയാണ് കൊന്നത് എന്ന് കെജ്രിവാൾ പറഞ്ഞു.
'രാമൻ രാവണനെ വധിച്ച ഓർമകൾ അയവിറക്കാനാണ് നമ്മൾ രാംലീല ആഘോഷിക്കുന്നത്. വെറുമൊരു വ്യക്തിയെയല്ല അധർമത്തെയാണ് രാമൻ ഇല്ലാതാക്കിയത്. അധർമത്തിന് മുകളിൽ ധർമം നേടിയ വിജയമാണ് രാവണവധം. കൊറോണ എന്ന രാവണനിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ രാമനോട് ഞാൻ പ്രാർത്ഥിക്കുന്നു'. കെജ്രിവാൾ പറഞ്ഞു.
जिस तरह भगवान राम ने रावण का वध किया था, उसी तरह हम सबको मिलकर रावण रुपी कोरोना महामारी एवं देश-समाज में फैली बुराईयों का अंत करना है।
— Arvind Kejriwal (@ArvindKejriwal) October 15, 2021
जय श्री राम। pic.twitter.com/wdmmmTqWtT
അധർമം എവിടെയുണ്ടോ അവിടെ ദൈവമവതരിച്ച് അതിനെ ഇല്ലാതാക്കുമെന്ന് ഗീതയിൽ പറയുന്നുണ്ട്. ഇതേ മൈതാനത്ത് രാം ലീല പരിപാടികളിൽ മുമ്പും താൻ പങ്കെടുത്തിട്ടുണ്ട്. അന്നൊക്കെ വലിയ ആൾക്കൂട്ടമായിരുന്നു എന്നും ഇന്ന് അതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ആഘോഷങ്ങൾക്ക് തടസ്സമാവുന്നതിനാൽ കൊറോണ വേഗം ഇല്ലാതാവാൻ പ്രാർത്ഥിക്കുന്നു എന്നദ്ദേഹം പറഞ്ഞു