കെജ്‍രിവാളിന്‍റെ അറസ്റ്റ്; ആം ആദ്മി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും
|പാർട്ടി പ്രവർത്തകരോട് രാവിലെ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ എത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്
ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും. പാർട്ടി പ്രവർത്തകരോട് രാവിലെ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ എത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യാനാണ് തീരുമാനം.
എന്നാൽ മാർച്ച് അധികദൂരം നീങ്ങും മുമ്പെ പൊലീസ് തടയാനാണ് സാധ്യത. ഡൽഹിയിൽ പലയിടങ്ങളിലായി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കെജ്‍രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഡൽഹി ബി.ജെ.പിയുടെ മാർച്ചും രാവിലെ നടക്കും. 11.30 ന് ഡൽഹി സെക്രട്ടേറിയറ്റിലേക്കാണ് മാർച്ച്.
അതേസമയം കെജ്‍രിവാളിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന കെ.കവിതയെയും കെജ്‍രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. ചോദ്യം ചെയ്യലിനോട് കെജ്‍രിവാള്‍ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. കവിതയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന്നു മുമ്പ് സുപ്രധാന ചോദ്യങ്ങളും സംശയങ്ങളും ഇരുവരെയും ഒരുമിച്ചു ഇരുത്തി ചോദിച്ചുപൂർത്തിയാക്കാനാണ് ഇ.ഡിയുടെ ശ്രമം. മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്.
പ്രതിപക്ഷ നിരയ്ക്ക് കൂടുതൽ വീര്യം പകരാൻ കെജ്‍രിവാളിന്‍റെ അറസ്റ്റ് വഴി ഒരുക്കിയതായാണ് ഇന്‍ഡ്യ സംഖ്യത്തിന്‍റെ വിലയിരുത്തൽ.31 ന് ഡൽഹി രാംലീലയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ത്യണമൂൽ കോൺഗ്രസും പങ്കെടുക്കും.അറസ്റ്റിനെതിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച സഖ്യനേതാക്കപ്പം ത്യണമൂലും ചെർന്നിരുന്നു.മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത കൊണ്ട് സർക്കാരിന്‍റെ പ്രവർത്തങ്ങൾ ഒന്നും തടസപ്പെടില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.എല്ലാ പ്രവർത്തനങ്ങളും മുടക്കമില്ലത്തെ നീങ്ങുമെന്നും എഎപി ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഠക് പറഞ്ഞിരുന്നു.