India
Excise policy case, Delhi CM Arvind Kejriwal,AAP,breaking news malayalam,അരവിന്ദ് കെജ്‍രിവാള്‍,ഇ.ഡി അറസ്റ്റ്,മദ്യനയ അഴിമതിക്കേസ്,ഡല്‍ഹി
India

കെജ്‌രിവാളിന്റെ അറസ്റ്റ്; ഡൽഹിയിൽ നിരോധനാജ്ഞ

Web Desk
|
21 March 2024 4:12 PM GMT

കെജ്‌രിവാൾ ജയിലിൽ ഇരുന്ന് ഭരിക്കുമെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹിയില്‍ നിരോധനാജ്ഞ. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇ.ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടു മണിക്കൂർ നേരം ഇ.ഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു.

കെജ്‌രിവാളി വസതിക്ക് പുറത്ത് ആം ആദ്മി പ്രവർത്തകരുടെ പ്രതിഷേധം നടക്കുകയാണ്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു നീക്കാൻ അനുവദിക്കില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ബിജെപി ദേശീയ ആസ്ഥാനത്തിന് മുൻപിലും വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഡൽഹി പൊലീസ് ഡ്രോൺ നീരിക്ഷണം നടത്തുന്നുണ്ട്.

കെജ്‌രിവാൾ ജയിലിൽ ഇരുന്ന് ഭരിക്കുമെന്ന് ആം ആദ്മി അറിയിച്ചു. കെജ്‌രിവാളിന്റെ അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി വീണ്ടും സുപ്രിംകോടതിയെ സമീപിക്കും. ഇന്ന് രാത്രി തന്നെ അടിയന്തര വാദം വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.


Similar Posts