India
LS Polls 2024: Arvind Kejriwal and Manish Sisodia, who are in jail, and Sunita Kejriwal included in AAPs star campaigners list in Gujarat, Elections 2024, Lok Sabha 2024

അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും

India

ജയിലിലുള്ള കെജ്‌രിവാളും സിസോദിയയും ഗുജറാത്തിലെ എ.എ.പി താരപ്രചാരകരുടെ പട്ടികയിൽ

Web Desk
|
16 April 2024 11:59 AM GMT

എ.എ.പി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ പട്ടികയിൽ രണ്ടാമതായി കെജ്‌രിവാളിന്റെ ഭാര്യ സുനിതയുമുണ്ട്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി(എ.എ.പി). ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരും പട്ടികയിലുണ്ട്. കെജ്‌രിവാളിന്റെ ഭാര്യ സുനിതയും പ്രചാരണത്തിനെത്തും.

40 പ്രമുഖ നേതാക്കളുടെ പട്ടികയാണ് എ.എ.പി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരിക്കുന്നത്. പട്ടികയിൽ കെജ്‌രിവാളിനു തൊട്ടുതാഴെ രണ്ടാം സ്ഥാനത്താണ് ഭാര്യ സുനിതയുടെ സ്ഥാനമെന്നതു ശ്രദ്ധേയമാണ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നും മനീഷ് സിസോദിയയും അതിഷിയും സത്യേന്ദ്ര ജെയിനും സൗരഭ് ഭരദ്വാജും ഉൾപ്പെടെയുള്ള നേതാക്കളെല്ലാം ഇതിനു താഴെയാണു വരുന്നത്.

ഡോ. സന്ദീപ് പഥക്, പങ്കജ് ഗുപ്ത, സഞ്ജയ് സിങ്, ഗോപാൽ റായ്, രാഘവ് ഛദ്ദ, കൈലാഷ് ഗെഹ്ലോട്ട്, ഇമ്രാൻ ഹുസൈൻ, അമാൻ അറോറ, അൽപേഷ് കഥിറിയ തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റു പ്രമുഖർ. നേരത്തെ പഞ്ചാബിലെ സ്ഥാനാർഥി പട്ടിക എ.എ.പി പുറത്തുവിട്ടിരുന്നു. നാല് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Summary: LS Polls 2024: Arvind Kejriwal and Manish Sisodia, who are in jail, and Sunita Kejriwal included in AAP's star campaigners list in Gujarat

Similar Posts