India
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു
India

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു

Web Desk
|
17 Sep 2024 11:39 AM GMT

സർക്കാർ രൂപീകരിക്കാൻ അതിഷി മർലേന അവകാശവാദം ഉന്നയിച്ചു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയുടെ ഓഫീസിലെത്തിയാണ് കെജ്‌രിവാൾ രാജിക്കത്ത് കൈമാറിയത്. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കേസില്‍, തിഹാര്‍ ജയിലില്‍നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ കെജ്‌രിവാള്‍ രാജി പ്രഖ്യാപനം നടത്തിയിരുന്നു. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് കെജ്‌രിവാളിന്റെ രാജി.

അതേസമയം സർക്കാർ രൂപീകരിക്കാൻ എഎപി നേതാവും നിലവിലെ മന്ത്രിയുമായ അതിഷി മർലേന അവകാശവാദം ഉന്നയിച്ചു. വരും ദിവസങ്ങളിൽ തന്നെ അതിഷി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയുടെ ചുമതലയേല്‍ക്കും. ഇന്നു ചേർന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാൻ ധാരണയായത്. കെജ്‌രിവാൾ സർക്കാരിൽ ഏറ്റവും സുപ്രധാനമായ വകുപ്പുകളായ ധനം, വിദ്യാഭ്യാസം, റവന്യു, നിയമ വകുപ്പുകളെല്ലാം അതിഷിക്ക് കീഴിലായിരുന്നു. ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി. ഡൽഹി നിയുക്ത മുഖ്യമന്ത്രിയായ അതിഷിക്ക് അരവിന്ദ് കെജ്‌രിവാൾ ആശംസ അറിയിച്ചു.

Similar Posts