India
Arvind Kejriwal

അരവിന്ദ് കേജ്‍രിവാള്‍

India

ജലബോർഡ് അഴിമതിക്കേസ്; കേജ്‍രിവാൾ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല

Web Desk
|
18 March 2024 7:49 AM GMT

ഇ.ഡി അറസ്റ്റിനെതിരെ ബിആര്‍എസ് നേതാവ് കെ. കവിത സുപ്രിംകോടതിയെ സമീപിച്ചു

ഡല്‍ഹി: ജല ബോർഡ്‌ കള്ളപ്പണ ഇടപാട് കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഇ.ഡി സമൻസുകൾ നിയമവിരുദ്ധമെന്ന് ആം ആദ്മി പാർട്ടിആരോപിച്ചു. ഇ.ഡി അറസ്റ്റിനെതിരെ ബിആര്‍എസ് നേതാവ് കെ. കവിത സുപ്രിംകോടതിയെ സമീപിച്ചു.

കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരിക്കെ എന്തിനാണ് ഇഡി വീണ്ടും സമൻസുകൾ അയക്കുന്നത് എന്നാണ് ആം ആദ്മി പാർട്ടിയുടെ ചോദ്യം.ഇ ഡി സമൻസുകൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ ആം ആദ്മി പാർട്ടി അരവിന്ദ് കേജരിവാൾ ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാൽ എന്ന് വ്യക്തമാക്കി.ഡൽഹി ജല ബോർഡിൽ വിവിധ കരാറുകൾ നൽകുന്നതിൽ അഴിമതി നടന്നു എന്നാണ് ഇഡിയുടെ ആരോപണം.അതിനിടെ മദ്യനയ അഴിമതി കേസിലെ തൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ബിആർഎസ് നേതാവ് കെ. കവിത സുപ്രിം കോടതിയെ സമീപിച്ചു.സഹോദരനും ബിആർഎസ് നേതാവുമായ കെടി രാമറാവു ഇഡി കസ്റ്റഡിയിലുള്ള കവിതയെ കണ്ടതിന് പിന്നാലെയാണ് നീക്കം.

ഇ.ഡി അറസ്റ്റ് നിയമവിരുദ്ധമെന്നും ഹരജിയിൽ ആരോപിക്കുന്നു ഇ.ഡി സമൻസുകൾക്കെതിരായ കവിതയുടെ ഹരജി നാളെ സുപ്രിം കോടതി പരിഗണിക്കാൻ ഇരിക്കവെയാണ് അറസ്റ്റ് എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിലാണ് കവിതയെ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. നിലവിൽ മാർച്ച് 23 വരെ കവിതയെ ഇഡി കസ്റ്റഡിയിലാണ്.മദ്യകമ്പനി ഇന്‍ഡോസ്പിരിറ്റുമായി ബന്ധമുള്ള അരുണ്‍ രാമചന്ദ്രന്‍പിള്ള കവിതയുടെ ബെനാമി ആണെന്നാണ് ഇഡി ആരോപണം. കവിത ഉള്‍പ്പെട്ട സൗത്ത് ഗ്രൂപ്പ് ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി കോഴയായി നല്‍കിയെന്നും ഇ.ഡി ആരോപണം ഉയർത്തുന്നു.

Similar Posts