India
ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
India

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Web Desk
|
28 Oct 2021 1:23 AM GMT

എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ മുംബൈ പൊലീസും അന്വേഷണം തുടങ്ങി

മുംബൈ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ, നടന്‍ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടർച്ചയായി മൂന്നാം ദിനമാണ് ജാമ്യം പരിഗണിക്കുന്നത്. ആര്യനെയും സുഹൃത്തുക്കളെയും നിയമ വിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇവരുടെ അഭിഭാഷകർ കോടതിയില്‍ പറഞ്ഞത്.

പണം നൽകി,ആഡംബര കപ്പലിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നും ആര്യൻ ഖാനൊപ്പം അറസ്റ്റിലായ മോഡൽ മുൻമൂണിന്റെ അഭിഭാഷകൻ വാദിച്ചു. ആര്യൻഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടുപിടിക്കാനായിട്ടില്ലെന്നും വ്യാജമായി തെളിവുകൾ സൃഷ്ടിച്ചു ജയിലിൽ അടച്ചിരിക്കുകയാണെന്നും മുകൾ റോത്തഗി ചൂണ്ടിക്കാട്ടി.

അതെസമയം, കോഴ ആരോപണം നേരിടുന്ന എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരായ അന്വേഷണം തുടരുകയാണ്. വിജിലൻസ് സംഘം ലഹരിക്കേസിലെ സാക്ഷി പ്രഭാകർ സെയിലിന്റെ മൊഴിയെടുത്തു. സമീർ വാങ്കഡെക്ക് നൽകാനായി കിരൺ ഗോസാവി, ഫോണിൽ പണം ആവശ്യപ്പെടുന്നത് കേട്ടെന്ന പ്രഭാകർ സെയിലിന്റെ മൊഴിയാണ് എൻ.സി.ബിയെ പ്രതിരോധത്തിലാക്കിയത്. . മയക്കുമരുന്ന് കേസിൽ ഷാരൂഖാന്റെ മാനേജർ പൂജാ ദദ് ലാനിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് എൻ.സി.ബി.അറിയിച്ചു.

Similar Posts