മുംബൈ ലഹരിക്കേസ്; ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
|മുംബൈ സെഷൻസ് കോടതിയാണ് വിധി പറയുക
മുംബൈയിലെ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുംബൈ സെഷൻസ് കോടതിയാണ് വിധി പറയുക. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എൻ.സി.ബിയുടെ വാദം. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എൻ.സി.ബി കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ തെളിവൊന്നും കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ആര്യൻ ഖാന്‍റെ വാദം. കേസിൽ അറസ്റ്റിലായ ആര്യൻ ഇപ്പോൾ മുംബൈ ആർതർ റോഡ് ജയിലിലാണുള്ളത്. ഒക്ടോബര്‍ ഏഴിനാണ് ആര്യന്‍ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ആര്‍തര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. മുംബൈ തീരത്തെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയിലാണ് ആര്യനെയും സുഹൃത്തുക്കളെയും ഒക്ടോബര്‍ രണ്ടിന് എന്‍.സി.ബി കസ്റ്റഡിയിലെടുത്തത്.
ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവുമെന്നും ജോലി ചെയ്ത് ആളുകളെ സഹായിക്കുമെന്നും ആര്യന്‍ ഖാന്‍ കൗണ്‍സിലിങിനിടെ പറഞ്ഞിരുന്നു. എന്‍ജിഒ പ്രവര്‍ത്തകരും എന്‍സിബി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആര്യന്‍ഖാനെയും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.