ആര്യൻഖാൻ ജയിൽ മോചിതനായി
|ജാമ്യനടപടികൾ പൂർത്തിയാകാത്തതുകൊണ്ട് ആര്യൻ ഖാൻ, അർബാസ് മർച്ചന്‍റ്, മൂൺ മൂൺ ധമേച്ച എന്നിവർക്ക് ഇന്നലെ ജയിലിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല
ആഡംബരകപ്പലിലെ ലഹരിക്കേസിൽ പിടിയിലായ ആര്യൻഖാൻ ജയില്‍ മോചിതനായി. ജാമ്യനടപടികൾ പൂർത്തിയായ ആര്യൻ ഖാൻ ആര്‍തര്‍റോഡ് ജയിലില്‍ നിന്നും മന്നത്തിലെ വീട്ടിലെത്തും. 22 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ആര്യന്‍ഖാന്‍ ജയില്‍ മോചിതനാകുന്നത്. കേസിലെ മറ്റു പ്രതികളായ അർബാസ് മർച്ചന്‍റ് ,മൂൺ മൂൺ ധമേച്ച എന്നിവരും ഇന്ന് ജയില്‍ മോചിതരാകും.
വിചാരണ കോടതിയിൽ നിന്ന് ജാമ്യ ഉത്തരവ് ആർതർ റോഡ് ജയിലിൽ എത്താൻ വൈകിയതാണ് പുറത്തിറങ്ങൽ ഇന്നത്തേയ്ക്ക് മാറ്റാൻ കാരണം. ആര്യന് വേണ്ടി ഇളവ് നൽകാൻ കഴിയില്ലെന്ന് ജില്ലാ സൂപ്രണ്ടും നിലപാട് എടുത്തു. ആര്യനെ സ്വീകരിക്കാൻ പിതാവ് ഷാരൂഖ് ഖാനും ജയിലിലെത്തിയിരുന്നു. നടി ജൂഹി ചാവ്‍ലയുടെ ആൾ ജാമ്യത്തിലും ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവെച്ചതിന് ശേഷവുമാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും 11 മണി മുതൽ 2 മണി വരെയുള്ള സമയത്ത് എൻ.സി.ബി ഓഫീസിൽ ഹാജരാവണം
പ്രതികൾ ജാമ്യ വ്യവസ്ഥ തെറ്റിച്ചാൽ ജാമ്യം റദ്ദാക്കാൻ എൻ.സി.ബിക്ക് കോടതിയെ സമീപിക്കാമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. തെളിവ് നശിപ്പിക്കാനും രാജ്യം വിടാനും പാടില്ല, മൂന്ന് പേരും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വേണം. ആഡംബരക്കപ്പിൽ പാർട്ടി സംഘടിപ്പിച്ച ഫാഷൻ ടിവി തലവൻ കാഷിഫ് ഖാനെ ഇന്ന് എൻ.സി.ബി ചോദ്യം ചെയ്യും