India
അസാനി മുന്നറിയിപ്പ്: കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
India

'അസാനി' മുന്നറിയിപ്പ്: കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Web Desk
|
20 March 2022 4:50 AM GMT

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ 'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്ന ന്യൂനമർദം ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദേശിച്ച അസാനി എന്ന പേരിലാകും ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ടെന്നും പ്രവചനം.

മുന്നറിയിപ്പ് ഇങ്ങനെ

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദം ഇന്ന് (മാർച്ച്‌ 20) രാവിലെ 5.30ഓടെ തെക്കൻ ആൻഡമാൻ കടലിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു.

കാർ നിക്കോബർ ദ്വീപിൽ നിന്നു 80 കി.മീ വടക്ക് - വടക്ക് പടിഞ്ഞാറായും പോർട്ട്‌ബ്ലയറിൽ നിന്ന് 210 കി.മീ തെക്ക് തെക്ക് പടിഞ്ഞാറായും സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂന മർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചുഴലിക്കാറ്റ് ആയി മാറിയാൽ ശ്രീലങ്ക നിർദേശിച്ച അസാനി എന്ന പേരിലാകും ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത.


ബംഗാൾ ഉൾകടലിൽ 'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ഇന്ന് ...

Posted by Kerala State Disaster Management Authority - KSDMA on Saturday, March 19, 2022


Related Tags :
Similar Posts