അസ്സമില്‍ ഇനി മുതല്‍ പത്താം ക്ലാസ് പൊതുപരീക്ഷയില്ല; പകരം സ്കൂള്‍തല പരീക്ഷ മാത്രം
|ഇതോടൊപ്പം തന്നെ അസമിൽ പുതിയ വിദ്യാഭ്യാസ ബോർഡും നിലവില്‍ വരും.
ദിസ്പൂര്‍: അടുത്ത അധ്യയന വര്‍ഷം അസ്സമില്‍ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. പത്തം ക്ലാസ് പരീക്ഷക്ക് പകരം മെട്രിക് പരീക്ഷകൾ സ്കൂൾ തലത്തിൽ ഇനി മുതൽ നടത്തും. ഇതോടൊപ്പം തന്നെ അസമിൽ പുതിയ വിദ്യാഭ്യാസ ബോർഡും നിലവില്‍ വരും.
വിദ്യാർഥികളെ ശരിയായി വിലയിരുത്തുകയും തോറ്റതോ വിജയിച്ചതോ ആയി അടയാളപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും, പരീക്ഷകൾ സ്കൂൾ തലത്തിൽ നടത്തും.അസം എച്ച്എസ് പരീക്ഷകൾ വർഷം തോറും സാധാരണ രീതിയിൽ നടത്തും.NEP അനുസരിച്ച് പത്താം ക്ലാസ് പരീക്ഷകൾക്ക് അത്ര പ്രാധാന്യമില്ലെന്ന് തോന്നിയതിനാലാണ് പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾ ഒഴിവാക്കാനുള്ള ഈ തീരുമാനം എടുത്തത്.അസം ഹയർ സെക്കൻഡറി വിദ്യാഭ്യാസ കൗൺസിലും (എഎച്ച്എസ്ഇസി) സെബയും ഉടൻ ലയിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷഫലം മേയ് മാസത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷയെഴുതിയ 4,15,324 കുട്ടികളിൽ 3,01,880 പേർ വിജയിച്ചു. 72.69 ശതമാനമാണ് വിജയശതമാനം.
Assam is one of the first states to implement the #NEP and rationalize the education sector under the leadership of HCM Dr @himantabiswa.
— Chief Minister Assam (@CMOfficeAssam) June 6, 2023
To efficiently implement the policy, a plan is underway to merge SEBA & AHSEC and do away with Class 10 board exams from this academic year. pic.twitter.com/8rYbQASlGs