India
Assets Of Congress MP Karti Chidambaram Seized In INX Media Money Laundering Case

Karti Chidambaram

India

ഐഎന്‍എക്സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി

Web Desk
|
18 April 2023 4:29 PM GMT

മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനായ കാര്‍ത്തി ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള എം.പിയാണ്.

ഡല്‍ഹി: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനായ കാര്‍ത്തി ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള എം.പിയാണ്.

യുപിഎ സർക്കാരിൽ പി ചിദംബരം ധനമന്ത്രിയായിരിക്കെ, 2007ല്‍ ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന് ചട്ടം ലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയുമായിരുന്നു ഐഎന്‍എക്സ് മീഡിയ ഉടമകള്‍.

2017 മെയ് മാസത്തിലാണ് സി.ബി.ഐ കേസെടുത്തത്. തുടർന്ന് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്തു. ഈ കേസില്‍ പി ചിദംബരത്തേയും കാര്‍ത്തി ചിദംബരത്തെയും സി.ബി.ഐയും ഇ.ഡിയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2019 ആഗസ്തിലായിരുന്നു അറസ്റ്റ്. 105 ദിവസത്തിനു ശേഷമാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്. ചട്ടം ലംഘിച്ച് 305 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഐഎന്‍എക്സ് മീഡിയയ്ക്ക് അവസരമൊരുക്കി എന്നാണ് ആരോപണം.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തന്റെ കുടുംബത്തിനെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കാർത്തി ചിദംബരം പറഞ്ഞു. കര്‍ണാടകയിലെ കൂര്‍ഗിലെ വസ്തുവകകളാണ് കണ്ടുകെട്ടിയത്.


Summary- Assets worth ₹ 11.04 crore of Congress MP Karti Chidambaram and others have been seized by the Enforcement Directorate for alleged money laundering in the INX Media case.

Similar Posts