India
കെ റെയിലിനെതിരായ ആശങ്കയിൽ കാര്യമുണ്ട്: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
India

കെ റെയിലിനെതിരായ ആശങ്കയിൽ കാര്യമുണ്ട്: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Web Desk
|
16 March 2022 9:12 AM GMT

സാങ്കേതിക -സാമ്പത്തിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അന്തിമ അനുമതിയെന്ന് മന്ത്രി

കെ റെയിലിനെതിരായ ആശങ്കയിൽ കാര്യമുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ്. ആസൂത്രണം ചെയ്തിരിക്കുന്ന രീതിയിൽ നിർമാണം നടത്തിയാൽ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല.

കേരളത്തിലെ എംപിമാർ സിൽവർ ലൈനിനെതിരെ വൈകാരികമായി പ്രതികരിക്കുന്നു. സാങ്കേതിക -സാമ്പത്തിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അന്തിമ അനുമതിയെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. ഹൈബി ഈഡന്‍റെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് അന്തിമ അനുമതിയല്ല. കേരളത്തിൽ നിന്ന് വലിയ എതിർപ്പുകളാണ് കെ.റെയില്‍ വിഷയത്തില്‍ ഉയരുന്നത്. ഈ ആശങ്കകളെ ഗൗരവത്തില്‍ കാണുന്നു. സംസ്ഥാന സർക്കാരിന് പ്രാഥമികാനുമതിയാണ് വിഷയത്തില്‍ നല്‍കിയിട്ടുള്ളത്. പാരിസ്ഥികപഠനമടക്കം നടത്തി ജനങ്ങളുടെ ആശങ്കകള്‍ തീര്‍ത്തിട്ടേ അന്തിമ അനുമതി നൽകൂ എന്ന് മന്ത്രി വ്യക്തമാക്കി.

Similar Posts