India
31 മാസത്തെ ജയിൽവാസത്തിന് അവസാനം; ആനന്ദ് തെൽതുംബ്‌ഡേ മോചിതനായി
India

31 മാസത്തെ ജയിൽവാസത്തിന് അവസാനം; ആനന്ദ് തെൽതുംബ്‌ഡേ മോചിതനായി

Web Desk
|
26 Nov 2022 10:21 AM GMT

കേസെടുത്തത് നിർഭാഗ്യകരമെന്ന് തെൽതുംബ്‌ഡേ

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ജാമ്യം ലഭിച്ച മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തെൽതുംബ്‌ഡേ ജയിൽമോചിതനായി. 31 മാസങ്ങൾക്ക് ശേഷം മോചിതനായതിൽ സന്തോഷമുണ്ടെന്ന് തെൽതുംബ്‌ഡേ പ്രതികരിച്ചു. കേസെടുത്തത് നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആനന്ദ് തെൽതുംബ്ഡെയുടെ ജാമ്യം സുപ്രിംകോടതി ശരിവെച്ചിരുന്നു. ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ ഹരജി നൽകിയെങ്കിലും സുപ്രിംകോടതി ഇത് തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നവംബര്‍ 18 നായിരുന്നു തെൽതുംബ്ഡെക്ക് ജാമ്യം നൽകിയത്. എൻ.ഐ.യുടെ അഭ്യർത്ഥന പ്രകാരം തെൽതുംബ്ഡെ പുറത്തിറക്കുന്നത് ഒരാഴ്ച കൂടി കോടതി നീട്ടി.

ഭീമ കൊറേഗാവ് കേസിലെ ബുദ്ധികേന്ദ്രമാണ് തെൽതുംബ്‌ഡെ പുറത്തിറക്കുന്നത് ഒരാഴ്ച കൂടി കോടതി നീട്ടിയിരുന്നു. ഭീമ കൊറേഗാവ് കേസിലെ ബുദ്ധികേന്ദ്രമാണ് തെൽതുംബ്‌ഡെയെന്നും അദ്ദേഹത്തിന് ഒരിക്കലും ജാമ്യം നൽകരുതെന്നും ഇത് കേസിനെ തന്നെ ബാധിക്കുമെന്നും ആയിരുന്നു എൻഐഎയുടെ വാദം. .2020 ഏപ്രിലിലാണ് സാമൂഹിക പ്രവർത്തകൻ ഗൗതം നവലഖയോടൊപ്പം പ്രഫ. ആനന്ദ് തെൽതുംബ്ഡെയും അറസ്റ്റിലായത്. അറസ്റ്റിലായി രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് ജാമ്യം ലഭിക്കുന്നത്.

ജസ്റ്റിസ് എ.എസ്. ഗഡ്കരി, ജസ്റ്റിസ് എം.എൻ. ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു ജാമ്യം അനുവദിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയിൽ ഭാഗമായി എന്നീ കുറ്റങ്ങൾ പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ച് കൊണ്ട് വ്യക്തമാക്കിയിരുന്നു. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെൽതുംബഡെയ്ക്ക് എതിരെ നിലനിൽക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Similar Posts