India
aam aadmi
India

ഡൽഹിയിലെ കുടിവെള്ളക്ഷാമം; പൈപ്പുകളിൽ ചോർച്ചയുണ്ടാക്കാൻ ശ്രമമെന്ന് ആം ആദ്‌മി

Web Desk
|
16 Jun 2024 6:31 AM GMT

അരവിന്ദ് കെജ്‌രിവാൾ ആണ് എല്ലാ പ്രശ്നനങ്ങൾക്കും കാരണമെന്ന് ചൂണ്ടികാട്ടി ബിജെപി കിഴക്കൻ ഡൽഹിയിൽ സമരം തുടങ്ങി.

ഡൽഹി: ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തിൽ ആം ആദ്മി യും ബിജെപിയും നേർക്ക് നേർ. പൈപ്പുകളിൽ ചോർച്ചയുണ്ടാക്കാൻ ശ്രമം നടക്കുന്നതായി ആം ആദ്മി ആരോപിക്കുന്നു. ഡൽഹിയിലെ ജനങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ കണ്ടുപിടിക്കണമെന്നും മന്ത്രി അതിഷി ആവശ്യപ്പെട്ടു. അരവിന്ദ് കേജ്രിവാൾ ആണ് എല്ലാ പ്രശ്നനങ്ങൾക്കും കാരണമെന്ന് ചൂണ്ടികാട്ടി ബിജെപി കിഴക്കൻ ഡൽഹിയിൽ സമരം തുടങ്ങി.

ഡൽഹി കടുത്ത ജലപ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ, ദേശീയ തലസ്ഥാനത്തെ ജല പൈപ്പ് ലൈനുകളിൽ പട്രോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് അതിഷി ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് കത്ത് നൽകി. പ്രധാന ജല പൈപ്പ് ലൈനുകളിൽ പോലീസിനെ വിന്യസിക്കണമെന്നും അടുത്ത 15 ദിവസത്തേക്ക് ദേശീയ തലസ്ഥാനത്ത് പട്രോളിംഗ് വർദ്ധിപ്പിക്കണമെന്നും അവർ കമ്മീഷണറോട് ആവശ്യപ്പെട്ടു.

ഇതിനിടെ , എഎപി എംഎൽഎമാർ കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീലിൻ്റെ ഡൽഹിയിലെ വസതിയിലെത്തി. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ, ദേശീയ തലസ്ഥാനത്ത് രൂക്ഷമായ ജലക്ഷാമത്തിൽ എഎപി സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് ബിജെപി. സ്വകാര്യ ടാങ്കറുകൾ കൂടുതൽ പണം ഈടാക്കുന്നതിനാൽ ദ്വാരക നിവാസികൾ പ്രതിസന്ധിയിലാണെന്നും അവർക്ക് സർക്കാർ ടാങ്കറുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നും ബിജെപി എംപി കമൽജീത് സെഹ്‌രാവത്ത് പറഞ്ഞു.

Similar Posts