India
Atishi
India

ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Web Desk
|
21 Sep 2024 1:17 AM GMT

നാളെ കെജ്‌രിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കെജ്‌രിവാൾ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ കെജ്‌രിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും.

വൈകിട്ട് 4.30ന് ഡൽഹി രാജ്നിവാസിലാണ് അതിഷിയുടെ സത്യ പ്രതിജ്ഞ ചടങ്ങ്. ലെഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ,മുകേഷ് അഹ്‌ലാവത് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. മുകേഷ് അഹ്‌ലാവത് മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖം.

ബാക്കിയുള്ളവർ കെജ്‌രിവാൾ മന്ത്രിസഭയിലും അംഗങ്ങളായിരുന്നു. ഈ മാസം 26, 27 തിയതികളിൽ ഡൽഹി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്. മദ്യനയ അഴിമതിക്കേസിൽ ജയിൽമോചിതനായതിന് പിന്നാലെ കഴിഞ്ഞ ചൊവ്വഴ്ചയാണ് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഡൽഹിയുടെ 8-ാമത് മുഖ്യമന്ത്രിയും മൂന്നാമത് വനിതാ മുഖ്യമന്ത്രിയുമായി അതിഷി മാറും.

Related Tags :
Similar Posts