India
AIMIM MP Asaduddin Owaisi
India

ബാബരി മസ്ജിദ് അയോധ്യയിൽ ഇപ്പോഴും നിലനിൽക്കുന്നു -ഉവൈസി

Web Desk
|
11 Feb 2024 3:28 AM GMT

'ബാബരി മസ്ജിദ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തോടെയാണ് ലോക്സഭയിൽ പ്രസംഗം അവസാനിപ്പിച്ചത്

ന്യൂഡൽഹി: ബാബരി മസ്ജിദ് അയോധ്യയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ലോക്‌സഭയിൽ രാമക്ഷേത്ര നിർമാണം സംബന്ധിച്ച ചർച്ചക്ക് മറുപടി പറയുകയായിരുന്നു ഉവൈസി.

‘പള്ളി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് അവിടെ തന്നെ തുടരുമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. ബാബരി മസ്ജിദ് അന്നും ഇന്നും നിലനിൽക്കുന്നു. ബാബരി മസ്ജിദ് നീണാൾ വാഴട്ടെ, ഇന്ത്യ നീണാൾ വാഴട്ടെ, ജയ് ഹിന്ദ്’ -ഉവൈസി പറഞ്ഞു.

ജനുവരി 22ന് ഒരു മതം മറ്റൊന്നിന്റെ മേൽ വിജയം നേടിയെന്ന പ്രതീതിയാണ് ബി.ജെ.പി സർക്കാർ നൽകുന്നത്. മോദി സർക്കാർ ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ സർക്കാറാണോ അതോ രാജ്യത്തിന്റെ മുഴുവൻ സർക്കാറാണോ എന്ന് താൻ ചോദിക്കുകയാണ്. ഇന്ത്യൻ സർക്കാറിന് മതമുണ്ടോ? ഈ രാജ്യത്തിന് ഒരു മതവുമില്ലെന്ന് താൻ വിശ്വസിക്കുന്നു.

രാജ്യത്തെ 17 കോടി മുസ്ലിംകൾക്ക് എന്ത് സന്ദേശമാണ് നിങ്ങൾ നൽകുന്നത്? ഞാൻ ബാബറിന്റെയോ ജിന്നയുടെയോ അതോ ഔറംഗസേബിന്റെയോ വക്താവാണോ? ഞാൻ ശ്രീരാമനെ ബഹുമാനിക്കുന്നു, എന്നാൽ ഹേ റാം എന്ന് അവസാനമായി പറഞ്ഞ വ്യക്തിയെ (ഗാന്ധിജി) കൊന്നതിനാൽ നാഥുറാം ഗോഡ്‌സെയെ താൻ വെറുക്കുന്നു. ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തത് മോദി സർക്കാർ ആഘോഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'ബാബരി മസ്ജിദ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തോടെയാണ് ഉവൈസി പ്രസംഗം അവസാനിപ്പിച്ചത്.

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ച​രി​ത്ര നേ​ട്ട​മാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന പ്ര​മേ​യം പാ​ർ​ല​മെ​ന്‍റ് കഴിഞ്ഞദിവസം​ പാ​സാ​ക്കിയിരുന്നു. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം, പ്രാ​ണ​പ്ര​തി​ഷ്ഠ എ​ന്നി​വ മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ പ്ര​ത്യേ​ക ച​ർ​​ച്ച​ക്കൊ​ടു​വി​ലാ​യി​രു​ന്നു പ്ര​മേ​യം പാസാക്കിയത്. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യു​ടെ നേ​ട്ട​മാ​യിട്ടാണ് പ്രമേയത്തിൽ പറയുന്നത്.

ലോ​ക്സ​ഭ​യി​ൽ സ്പീ​ക്ക​ർ ഓം ​ബി​ർ​ല​യും രാ​ജ്യ​സ​ഭ​യി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി കൂ​ടി​യാ​യ അ​ധ്യ​ക്ഷ​ൻ ജ​ഗ​ദീ​പ്​ ധ​ൻ​ഖ​റു​മാ​ണ്​ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ‘ജ​യ്​ ശ്രീ​റാം’ വി​ളി​ക​ളോ​ടെ ബി.​ജെ.​പി അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു.

പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​നം നി​ശ്ച​യി​ച്ച​തി​ൽനി​ന്ന്​ വ്യത്യസ്തമായി ഒ​രു ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​യാ​ണ്​ സ​ർ​ക്കാ​ർ പ്രാ​ണ​പ്ര​തി​ഷ്ഠ ച​ർ​ച്ച അ​ജ​ണ്ട​യാ​യി കൊ​ണ്ടു​വ​ന്ന​ത്. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം വ​രും​ത​ല​മു​റ​ക​ൾ​ക്ക്​ പ്ര​ത്യാ​ശ​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ന്നുന​ൽ​കു​മെ​ന്ന്​ പ്ര​മേ​യ​ത്തി​ൽ ചൂണ്ടിക്കാട്ടി. മെ​ച്ച​പ്പെ​ട്ട ഭ​ര​ണ​ക്ര​മ​ത്തി​ന്‍റെ​യും ജ​ന​ക്ഷേ​മ​ത്തി​ന്‍റെ​യും പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലാ​ണ്​ രാ​മ​ക്ഷേ​ത്രം ഉ​യ​ർ​ന്ന​ത്. ഏ​ക ഭാ​ര​തം, ശ്രേ​ഷ്ഠ​ഭാ​ര​ത​മെ​ന്ന വി​കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്​ രാ​മ​ക്ഷേത്രമെന്നും ​പ്രമേയത്തിൽ പറയുന്നു.

Similar Posts