കേദാര്‍നാഥ് ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്; മാന്യമായ വസ്ത്രം ധരിക്കണമെന്നും നിര്‍ദേശം
|വനിതാ ബ്ലോഗർ ക്ഷേത്രത്തിന് മുന്നിൽ വെച്ച് കാമുകനോട് വിവാഹാഭ്യർഥന നടത്തുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി
ഡെറാഡൂണ്‍: കേദാർനാഥ് ക്ഷേത്രപരിസരത്ത് ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും വിലക്ക്. വനിതാ ബ്ലോഗർ ക്ഷേത്രത്തിന് മുന്നിൽ വെച്ച് കാമുകനോട് വിവാഹാഭ്യർഥന നടത്തുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി.
ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ക്ഷേത്രപരിസരത്ത് പലയിടത്തും 'മൊബൈൽ ഫോണുമായി ക്ഷേത്രപരിസരത്ത് പ്രവേശിക്കരുത്' എന്നെഴുതിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ''ക്ഷേത്രത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കർശനമായി നിരോധിച്ചിരിക്കുന്നു. നിങ്ങൾ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്'' എന്നാണ് മുന്നറിയിപ്പ്. മാന്യമായ വസ്ത്രങ്ങൾ ധരിക്കാനും ക്ഷേത്രപരിസരത്ത് കൂടാരങ്ങളോ ക്യാമ്പുകളോ സ്ഥാപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഉത്തരവ് പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ ബോർഡുകളിൽ പറയുന്നു.
മതപരമായ ഇടം ഒരു കൂട്ടം വിശ്വാസ സമ്പ്രദായത്തെ പിന്തുടരുന്നുണ്ടെന്നും ഭക്തർ അതിനെ ബഹുമാനിക്കണമെന്നും ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് അജേന്ദ്ര അജയ് പറഞ്ഞു.ബദരീനാഥ് ധാമിൽ നിന്ന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അത്തരം ബോർഡുകൾ അവിടെയും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
#WATCH | Uttarakhand | Shri Badrinath-Kedarnath Temple Committee bans photography and videography inside Kedarnath Temple. The Temple committee puts up warning boards at various places on the Kedarnath temple premises, that if anyone is caught taking photos or making videos,… pic.twitter.com/c4AXVbRrtj
— ANI UP/Uttarakhand (@ANINewsUP) July 17, 2023