India
byju raveendran
India

‘പുറത്താക്കൽ നടപടി പ്രഹസനം, ഞാൻ തന്നെ സി.ഇ.ഒ’; ജീവനക്കാർക്ക് സ​ന്ദേശവുമായി ബൈജു രവീന്ദ്രൻ

Web Desk
|
25 Feb 2024 7:21 AM GMT

‘മാധ്യമങ്ങൾ നിരന്തരം വിചാരണ നടത്തിയാലും സത്യം തീർച്ചയായും ജയിക്കും’

ബംഗളൂരു: തന്നെ പുറത്താക്കാൻ ചേർന്ന അസാധാരണ ജനറൽ മീറ്റിങ് പ്രഹസനമാണെന്നും താൻ തന്നെയാണ് ഇപ്പോഴും ബൈജൂസിന്റെ സി.ഇ.ഒയെന്നും ബൈജു രവീന്ദ്രൻ. ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബൈജൂസിൻ്റെ ഓഹരി ഉടമകൾ കഴിഞ്ഞദിവസം യോഗം ചേരുകയും സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെ ബോർഡിൽനിന്ന് വോട്ട് ചെയ്ത് നീക്കിയതായും അറിയിച്ചിരുന്നു. എന്നാൽ, താൻ സി.ഇ.ഒ ആയി തുടരുമെന്നും മാനേജ്‌മെന്റിൽ മാറ്റമില്ലെന്നും അദ്ദേഹം ജറപ്പിച്ചുപറയുന്നു.

ഓഹരി ഉടമകളുടെ വെള്ളിയാഴ്ചത്തെ അസാധാരണ പൊതുയോഗത്തെ പ്രഹസനമാണെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. തന്നെ പുറത്താക്കിയെന്നുള്ള വാർത്ത അതിശയോക്തിപരവും കൃത്യതയില്ലാത്തതുമാണെന്നും കൂട്ടിച്ചേർത്തു.

‘നമ്മുടെ കമ്പനിയുടെ സി.ഇ.ഒ എന്ന നിലയിലാണ് ഞാൻ ഈ കത്ത് നിങ്ങൾക്ക് എഴുതുന്നത്. മാധ്യമങ്ങളിൽ നിങ്ങൾ വായിച്ചതിൽനിന്ന് വ്യത്യസ്തമായി ഞാൻ സി.ഇ.ഒ ആയി തുടരുകയാണ്. മാനേജ്‌മെന്റിലും മാറ്റമില്ല. ബോർഡും അതേപടി തുടരുന്നു’ -ബൈജു രവീന്ദ്രൻ സന്ദേശത്തിൽ വ്യക്തമാക്കി.

കെടുകാര്യസ്ഥതയും കമ്പനിയുടെ തകർച്ചയും ആരോപിച്ചാണ് ബൈജു രവീന്ദ്രനെയും കുടുംബത്തെയും ബോർഡിൽനിന്ന് പുറത്താക്കിയതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, യോഗം നിയമപരമായിരുന്നില്ലെന്ന് ബൈജു വ്യക്തമാക്കി.

ആ യോഗത്തിൽ എന്ത് തീരുമാനമെടുത്താലും അത് നടപ്പാക്കാനാകില്ല. കാരണം സ്ഥാപിത നിയമങ്ങൾ പാലിച്ചായിരുന്നില്ല യോഗമെന്നും ബൈജു പറഞ്ഞു.

ബൈജു രവീന്ദ്രനോ അദ്ദേഹത്തിൻ്റെ കുടുംബമോ യോഗത്തിൽ പ​ങ്കെടുത്തിരുന്നില്ല. യോഗത്തിൽ മതിയായ ക്വാറം തികഞ്ഞിരുന്നില്ലെന്ന് ബൈജു പറഞ്ഞു. കുറഞ്ഞത് ഒരു സ്ഥാപക ഡയറക്ടറെങ്കിലും അതിൽ പ​ങ്കെടുക്കണമെന്നാണ് ചട്ടം. 170 ഓഹരി ഉടമകളിൽ 35 പേർ മാത്രമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അപ്രസക്തമായ യോഗത്തിൽ ലഭിച്ച പരിമിതമായ പിന്തുണയാണ് ഇത് വ്യക്തമാക്കുന്നത്. മാധ്യമങ്ങൾ നിരന്തരം വിചാരണ നടത്തിയാലും സത്യം തീർച്ചയായും ജയിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ബൈജു പറഞ്ഞു.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധിയാണ് ‘എ​ഡ്ടെ​ക്’ സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സ് നേരിടുന്നത്. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന അ​സാ​ധാ​ര​ണ പൊ​തു​യോ​ഗ​ത്തി​ലാ​ണ് ബൈ​ജു ര​വീ​ന്ദ്ര​നെ പുറത്താക്കാനുള്ള പ്ര​മേ​യം പാ​സാ​ക്കി​യ​ത്. അദ്ദേഹത്തിന്റെ​​​ ഭാ​ര്യ ദി​വ്യ ഗോ​കു​ൽ​നാ​ഥ്, സ​ഹോ​ദ​ര​ൻ റി​ജു ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രെ​യും ബോ​ർ​ഡി​ൽ​നി​ന്ന് പു​റ​ത്താ​ക്കിയതായി അവകാശപ്പെട്ടിരുന്നു.

അ​തേ​സ​മ​യം അ​സാ​ധാ​ര​ണ പൊ​തു​യോ​ഗ​ത്തി​​ന്റെ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കിയിട്ടുണ്ട്. പൊ​തു​യോ​ഗ​ത്തി​നെ​തി​രെ ബൈ​ജൂ​സി​​ന്റെ മാ​തൃ​ക​മ്പ​നി​യാ​യ തി​ങ്ക് ആ​ൻ​ഡ് ലേ​ൺ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ന​ട​പ​ടി. മാ​ർ​ച്ച് 13ന് ​അ​ടു​ത്ത വാ​ദം ന​ട​ക്കു​ന്ന​തു​വ​രെ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം.

ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​രെ മാ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നാ​ണ് നി​ക്ഷേ​പ​ക​രു​ടെ തീ​രു​മാ​നം. തി​ങ്ക് ആ​ൻ​ഡ് ലേ​ൺ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ പ്ര​മു​ഖ നി​ക്ഷേ​പ​ക​രാ​യ ജ​ന​റ​ൽ അ​റ്റ്ലാ​ന്റി​ക്, ചാ​ൻ സ​ക്ക​ർ​ബ​ർ​ഗ് ഇ​നീ​ഷ്യേ​റ്റി​വ്, ഓ​ൾ വെ​ഞ്ച്വ​ഴ്സ്, പീ​ക് എക്സ്.വി പാ​ർ​ട്ണേ​ഴ്സ്, സാ​ൻ​ഡ്സ് കാ​പി​റ്റ​ൽ ഗ്ലോ​ബ​ൽ ഇ​ന്ന​വേ​ഷ​ൻ ഫ​ണ്ട്, സോ​ഫി​ന, ടി ​റോ പ്രൈ​സ് അ​സോ​സി​യേ​റ്റ്സ് എ​ന്നി​വ​രാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

തി​ങ്ക് ആ​ൻ​ഡ് ലേ​ൺ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ ബൈ​ജു​വി​നും ഭാ​ര്യ​ക്കും സ​ഹോ​ദ​ര​നും​കൂ​ടി 26.3 ശ​ത​മാ​നം ഓ​ഹ​രി​യാ​ണു​ള്ള​ത്. അ​തേ​സ​മ​യം, ബൈ​ജു​വി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ക്ഷേ​പ​ക​ർ​ക്ക് 30 ശ​ത​മാ​നം ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ണ്ട്.

അ​തി​നി​ടെ, ക​മ്പ​നി​യി​ലെ സാ​മ്പ​ത്തി​ക കെ​ടു​കാ​ര്യ​സ്ഥ​ത​ക്കെ​തി​രെ നാ​ല് നി​ക്ഷേ​പ​ക​ർ നാ​ഷ​ന​ൽ ക​മ്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ലി​​ന്റെ (എ​ൻ.​സി.​എ​ൽ.​ടി) ബം​ഗ​ളൂ​രു ബെ​ഞ്ചി​നെ സ​മീ​പി​ച്ചു. ക​മ്പ​നി ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ സ്ഥാ​പ​ക​ർ അ​നു​യോ​ജ്യ​ര​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക, പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നെ നി​യ​മി​ക്കു​ക, അ​വ​കാ​ശി ഓ​ഹ​രി പു​റ​പ്പെ​ടു​വി​ച്ച​ത് അ​സാ​ധു​വാ​ക്കു​ക, ക​മ്പ​നി​യി​ൽ ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ് ന​ട​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് നി​ക്ഷേ​പ​ക​ർ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ.

Similar Posts