ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു: കെജ്‍രിവാള്‍ ജയിലിൽ തുടരും
|വിചാരണ കോടതിയുടെ നടപടിയിൽ വിധി വരുന്നതു വരെയാണ് ജാമ്യം സ്റ്റേ ചെയ്തത്
ഡൽഹി: മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് തിരിച്ചടി. വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തതാണ് കെജ്‍രിവാളിന് തിരിച്ചടിയായത്. വിചാരണ കോടതിയുടെ നടപടിയിൽ വിധിപറയുന്നതുവരെയാണ് കെജ്‍രിവാളിന്‍റെ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. കെജ്‍രിവാളിന് ജാമ്യം നൽകിതിനെ എതിർത്ത് ഇന്ന് രാവിലെയാണ് ഇഡി ഹൈക്കോടയിൽ എത്തിയത്. മണിക്കൂറുകൾ നീണ്ട വാദങ്ങൾക്കൊടുവിലാണ് ഹൈക്കോടതിയുടെ നടപടി.
വിചാരണ കോടതിയുടെ നടപടിയിൽ വീഴിച്ചയുണ്ടായെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ എസ്.വി രവി വാദിച്ചപ്പോൾ വർഷങ്ങളായി മുന്നോട്ടു വെച്ച വാദങ്ങളൊന്നും ഇഡിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകനായ അഭിഷേക് സിങ്‌വി വാദിച്ചു. എന്നിരുന്നാലും 3 ദിവസങ്ങൾക്കു ശേഷം ഹൈക്കോടതി വിധി പറയുന്നതു വരെ കെജ്‍രിവാളിന് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല.