India
Allahabad High Court grants bail to student leader Masood Ahmad in 2020 Hathras conspiracy case

മസൂദ് അഹ്മദ്

India

ഹാഥ്റസ് കേസിൽ മസൂദ് അഹ്മദിന് ജാമ്യം

Web Desk
|
18 March 2024 4:00 PM GMT

സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥി നേതാവായ മസൂദിനെ തേടി 41 മാസത്തെ ജയിൽവാസത്തിനുശേഷമാണ് ആശ്വാസവാർത്തയെത്തുന്നത്

ലഖ്‌നൗ: 2020ലെ ഹാഥ്റസ് ഗൂഢാലോചനാ കേസിൽ വിദ്യാർഥി നേതാവ് മസൂദ് അഹ്മദിന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 41 മാസം നീണ്ട കസ്റ്റഡി കാലയളവിനുശേഷമാണ് മസൂദിനെ തേടി ആശ്വാസ വാർത്തയെത്തുന്നത്. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പമാണ് മസൂദും യു.എ.പി.എ കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലാകുന്നത്.

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ അത്താഉ റഹ്മാൻ മസൂദി, അജയ് കുമാർ ശ്രീവാസ്തവ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്. ഇതേ കേസിൽ കുറ്റാരോപിതനായ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചതു ചൂണ്ടിക്കാട്ടിയാണു നടപടി. മറ്റു കുറ്റാരോപിതർക്ക് അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയിരുന്നു. 2022 ഡിസംബറിൽ എൻ.ഐ.എ കോടതി മസൂദിന് ജാമ്യം നിഷേധിച്ചിരുന്നു.

ഹാഥറസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി മരിച്ച സ്ഥലത്തേക്ക് റിപ്പോർട്ടിങ്ങിനായി പോകുംവഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദീഖ് കാപ്പൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്. സിദ്ദീഖിനു പുറമെ വിദ്യാർഥി നേതാവ് മസൂദ് അഹ്മദ്, കാർ ഡ്രൈവർ മുഹമ്മദ് ആലം എന്നിവരെയാണ് ക്രിമിനൽ ഗൂഢാലോചന, ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഉത്തർപ്രദേശ് പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തത്.

Summary: Allahabad High Court grants bail to student leader Masood Ahmad in 2020 Hathras conspiracy case

Similar Posts