India
Balasore train accident,Balasore train disaster: CBI continues to investigate, ബാലസോർ ട്രെയിൻ ദുരന്തം: 80 മൃതദേഹങ്ങൾ കൂടി  തിരിച്ചറിയാനുണ്ടെന്ന് സര്‍ക്കാര്‍
India

ബാലസോർ ട്രെയിൻ ദുരന്തം: 80 മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ടെന്ന് സര്‍ക്കാര്‍

Web Desk
|
8 Jun 2023 1:18 AM GMT

അപകടത്തിൽ പരിക്കേറ്റ 200 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്

ബാലസോർ: ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം തുടരുന്നു. 80 മൃതദേഹങ്ങൾ കൂടി ഇനി തിരിച്ചറിയാനുണ്ടെന്ന് സർക്കാർ അറിയിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയും സിബിഐ കേസ് എടുക്കണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

ട്രെയിൻ ദുരന്തത്തിൽ സിബിഐ കൂടുതല്‍പ്പേരുടെ മൊഴിയെടുക്കും. അട്ടിമറി സാധ്യത ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ സാങ്കേതിക പരിശോധനകളും നടത്തും. ഇന്‍റര്‍ലോക്കിങ് സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാറ് മാത്രമാണോ അപകടകാരണമായാതെന്ന് പരിശോധിക്കും. വളരെ വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ സമർപ്പിക്കാനാണ് ലക്ഷ്യം.

അപകടത്തിൽ പരിക്കേറ്റ 200 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അപകടം നടന്ന് ആറാം ദിവസത്തിലും ബന്ധുക്കളെ തേടി നിരവധി പേരാണ് ആശുപത്രികളിൽ എത്തുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ വേണ്ടി ഡിഎൻഎ പരിശോധന നടക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം എത്രയും വേഗം നൽകണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

Similar Posts