'എന്റെ രണ്ടാമത്തെ വീട്, ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണം'; അമിത് ഷായോട് അഭ്യര്‍ഥിച്ച് തസ്ലിമ നസ്റിന്
|2004ലാണ് നസ്റിൻ കൊൽക്കത്തയിലെത്തിയത്
ധാക്ക: ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിന്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്ന് എക്സില്‍ കുറിച്ച പോസ്റ്റില്‍ ആവശ്യപ്പെട്ടു.
''പ്രിയപ്പെട്ട അമിത്ഷാജി, ഞാന്‍ ഈ മഹത്തായ രാജ്യത്തെ സ്നേഹിക്കുന്നതിനാലാണ് ഞാന്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇത് എന്റെ രണ്ടാമത്തെ വീടാണ്. ജൂലൈ 22 മുതല്‍ ആഭ്യന്തര മന്ത്രാലയം എന്റെ താമസാനുമതി നീട്ടിനല്‍കുന്നില്ല. അതിനാല്‍ ഞാന്‍ വളരെ വിഷമത്തിലാണ്. ഇവിടെ തുടരാന്‍ അനുവദിച്ചാല്‍ അതിന് ഞാന്‍ നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും''- തസ്ലിമ കുറിച്ചു.
വിവാദ രചനകളുടെ പേരില്‍ സ്വന്തം നാട്ടില്‍ വധഭീഷണിയും പീഡനവും നേരിട്ടതിനാലാണ് 1994ല്‍ തസ്ലിമ നസ്രിന് ബംഗ്ലാദേശ് വിട്ടത്. ആത്മകഥയായ 'ലജ്ജ'(1993), 'അമര്‍ മെയേബെല' (1998) എന്നിവയുള്‍പ്പെടെ തസ്ലീമയുടെ നിരവധി പുസ്തകങ്ങള്‍ പേരില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ആദ്യം ഇന്ത്യയിലും പിന്നീട് സ്വീഡനിലും അഭയം തേടി. പക്ഷെ 1998ല്‍ രോഗിണിയായ അമ്മയെ കാണാന്‍ വിലക്കുകളും ഭീഷണികളും മറികടന്ന് അവര്‍ ബംഗ്ലാദേശില്‍ എത്തി. പക്ഷെ അധികം വൈകാതെ വീണ്ടും അവര്‍ക്ക് രാജ്യം വിടേണ്ടിവന്നു. ഏകദേശം പത്ത് വർഷക്കാലം സ്വീഡൻ, ജർമനി, ഫ്രാൻസ്, യു.എസ് തുടങ്ങിയ രാജ്യങ്ങളില്‍ അവര്‍ അഭയാര്‍ഥിയായി കഴിഞ്ഞിട്ടുണ്ട്.
2004ലാണ് നസ്റിൻ കൊൽക്കത്തയിലെത്തിയത്2004ലാണ് നസ്റിൻ കൊൽക്കത്തയിലെത്തിയത്. 2007ൽ അവർ കൊൽക്കത്തയിൽ നിന്നും ഡല്‍ഹിയിലേക്ക് മാറിയിരുന്നു. ഡൽഹിയിൽ മൂന്ന് മാസം താമസിച്ചതിന് ശേഷം 2008ൽ യു.എസിലേക്ക് പോയി. പിന്നീട് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.