India
Batla House Encounter: Delhi High Court commutes death sentence of convict Ariz Khan
India

ബട്‌ല ഹൗസ് ഏറ്റുമുട്ടൽ: പ്രതി അരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമാക്കി

Web Desk
|
12 Oct 2023 10:40 AM GMT

അരിസ് ഖാൻ കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു.

ന്യൂഡൽഹി: ബട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസിലെ പ്രതി അരിസ് ഖാന്റെ വധശിക്ഷ ഡൽഹി ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. അരിസ് ഖാൻ കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അമിത് ശർമ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന് ചൂണ്ടിക്കാട്ടിയാണ് 2021 മാർച്ചിൽ വിചാരണക്കോടതി അരിസ് ഖാന് വധശിക്ഷ വിധിച്ചത്. 2008ൽ ബട്‌ല ഹൗസിൽ നടന്ന ഏറ്റുമുട്ടലിൽ ഡൽഹി പൊലീസ് ഇൻസ്‌പെക്ടറായ മോഹൻ ചന്ദ് ശർമ കൊല്ലപ്പെട്ടിരുന്നു.

അരിസ് ഖാൻ 11 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി നിർദേശിച്ചു. ഇതിൽ 10 ലക്ഷം രൂപ കൊല്ലപ്പെട്ട പൊലീസ് ഓഫീസറുടെ ഭാര്യക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. അഭിഭാഷകരായ എം.എസ് ഖാൻ, പ്രശാന്ത് പ്രകാശ്, കൗസർ ഖാൻ, രാഹുൽ സാഹൻ എന്നിവരാണ് അരിസ് ഖാന് വേണ്ടി ഹാജരായത്.

Similar Posts