ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം; ഡൽഹി സർവകലാശാല രണ്ട് വിദ്യാർഥികളെ പുറത്താക്കി
|സംഭവത്തില്‍ മറ്റു ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി സര്‍വകലാശാല അച്ചടക്ക നടപടിയും സ്വീകരിച്ചു
ഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിൽ പങ്കെടുത്ത രണ്ട് വിദ്യാർഥികളെ ഡൽഹി സർവകലാശാല പുറത്താക്കി. എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി ലോകേഷ് ചുഗ്, നിയമ വിദ്യാര്‍ഥി രവീന്ദര്‍ എന്നിവരെയാണ് ഡീ ബാർ ചെയ്തത്. ഇരുവര്‍ക്കും ഈ വര്‍ഷം മറ്റു സര്‍വകലാശാലകളില്‍ പ്രവേശനമോ പരീക്ഷ എഴുതാനോ സാധിക്കില്ല. സംഭവത്തില്‍ മറ്റു ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി സര്‍വകലാശാല അച്ചടക്ക നടപടിയും സ്വീകരിച്ചു.
ജനുവരി 27നായിരുന്നു ഡല്‍ഹി സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിന് ഡല്‍ഹി സര്‍വകലാശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് സര്‍വകലാശാലയിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ഥികള്‍ പ്രദര്‍ശനവുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതിനെതിരെയാണ് ഡല്‍ഹി സര്‍വകലാശാല നടപടി സ്വീകരിച്ചിരിക്കുന്നത്. അതെ സമയം ഡോക്യുമെന്ററി പ്രദർശനം നടന്നപ്പോൾ ക്യാമ്പസിൽ ഇല്ലായിരുന്നതായി ലോകേഷ് ചുഗ് പറഞ്ഞു.