India
bbc documentary narendra modi jnu campus

ജെ.എന്‍.യു

India

ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കും

Web Desk
|
23 Jan 2023 9:23 AM GMT

നാളെ രാത്രി 9 മണിക്ക് വിദ്യാർഥി യൂണിയൻ ഓഫീസിലാണ് പ്രദർശനം

ഡല്‍ഹി: ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കും. നാളെ രാത്രി 9 മണിക്ക് വിദ്യാർഥി യൂണിയൻ ഓഫീസിലാണ് പ്രദർശനം. നേരത്ത ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസിന്‍റെ സാന്നിധ്യത്തിലായിരിക്കും ജെ.എന്‍.യുവിലെ പ്രദര്‍ശനം.

അതിനിടെ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ നിര്‍ദേശമനുസരിച്ച് ട്വിറ്ററും യൂട്യൂബും ഡോക്യുമെന്‍ററി നീക്കം ചെയ്യുമ്പോള്‍ ഡോക്യുമെന്‍ററിയുടെ ലഭ്യമായ ലിങ്കുകള്‍ പങ്കുവച്ച് പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ ഡെറിക് ഒബ്രിയാന്‍, മൊഹുവ മൊയ്ത്ര, ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി തുടങ്ങിവരാണ് ഡോക്യുമെന്‍ററിയുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്തത്.

ഹൈദരാബാദ് സർവകലാശാലയില്‍ വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് പ്രദർശനമൊരുക്കിയത്. ഇരുന്നൂറോളം വിദ്യാർഥികൾ ഡോക്യുമെന്ററി കാണാൻ എത്തിയിരുന്നു.

ഡോക്യുമെന്‍ററിയുടെ ഒന്നാം ഭാഗമാണ് ഇതിനകം പുറത്തിറങ്ങിയിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയെ കുറിച്ചാണ് ഡോക്യുമെന്‍ററി. രണ്ടാം ഭാഗം നാളെ പുറത്തുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്‍ററിക്ക് പിന്നിലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം.

Related Tags :
Similar Posts