India
മിണ്ടാതിരിക്കണം, ഇല്ലെങ്കിൽ ഇ.ഡി വീട്ടിലെത്തും; പ്രതിപക്ഷ എംപിയെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
India

'മിണ്ടാതിരിക്കണം, ഇല്ലെങ്കിൽ ഇ.ഡി വീട്ടിലെത്തും'; പ്രതിപക്ഷ എംപിയെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

Web Desk
|
4 Aug 2023 12:20 PM GMT

കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് മന്ത്രിയുടെ പരാമർശമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി:ലോക്‌സഭയിൽ പ്രതിപക്ഷ എം.പിയെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. മിണ്ടാതിരുന്നില്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീട്ടിലെത്തുമെന്നായിരുന്നു മീനാക്ഷി ലേഖി ലോക്‌സഭയിൽ പറഞ്ഞത്. ഡൽഹി സർവീസ് ബില്ലിന്മേലുള്ള ചർച്ചക്കിടയെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

'ഒരു മിനിറ്റ് മിണ്ടാതിരിക്കൂ അല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ എത്തിയേക്കാം' എന്നായിരുന്നു മീനാക്ഷി ലേഖി പറഞ്ഞത്. എം.പിമാരെ ഭീഷണിപ്പെടുത്തിയ മന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തെളിയിക്കുന്നതാണ് മന്ത്രിയുടെ പരാമർശമെന്ന് എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. ലോക്‌സഭയിൽ നടത്തിയ പ്രസ്താവന മുന്നറിയിപ്പാണോ ഭീഷണിയോണോ എന്ന് മന്ത്രി വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് ആവശ്യപ്പെട്ടു.

പാർലമെന്റിൽ ലേഖിയുടെ ഇഡി പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡിയെ ഉപയോഗിക്കുമെന്ന് മന്ത്രിമാർ ഇപ്പോൾ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പരാമർശം ലജ്ജാകരമാണെന്നായിരുന്നു ബിആർഎസിന്റെ പ്രതികരണം.




Similar Posts