ബംഗാളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആഗസ്ത് 15 വരെ നീട്ടി
|ഇളവുകളോടെയാണ് കോവിഡ് നിയന്ത്രണം നീട്ടിയത്
പശ്ചിമ ബംഗാളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആഗസ്ത് 15 വരെ നീട്ടി. ഇളവുകളോടെയാണ് നീട്ടിയത്. ദുരന്തനിവാരണ നിയമം 2005, പശ്ചിമ ബംഗാൾ പകർച്ചവ്യാധി, കോവിഡ് റെഗുലേഷൻസ് 2020 എന്നിവ പ്രകാരം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നേരത്തെ ജൂലൈ 30 വരെയാണ് പ്രഖ്യാപിച്ചിരുന്നത്.
ഇളവുകള്‍ പ്രകാരം 50 ശതമാനം ആളുകളോടെ സര്‍ക്കാര്‍ ഇന്‍ഡോര്‍ പരിപാടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. രാത്രി 9നും പുലര്‍ച്ചെ 5നും ഇടയില്‍ വാഹനഗതാഗതം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ സമയത്ത് ആളുകളും പുറത്തിറങ്ങാന്‍ പാടില്ല. എന്നാല്‍ ആരോഗ്യ, അടിയന്തര സേവനങ്ങള്‍, അവശ്യ വസ്തുക്കളുടെ സേവനം എന്നിവയെ രാത്രികാല നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ എല്ലാ ജില്ലാ ഭരണകൂടങ്ങളോടും പൊലീസ് കമ്മീഷണറേറ്റുകളോടും പ്രാദേശിക അധികാരികളോടും ആവശ്യപ്പെട്ടു.
West Bengal government extends COVID19 restrictions in the state till 15th August with certain relaxations; Govt programmes will be allowed in indoor places with not more than 50% of total seating capacity from 31st July. Night curfew timings 9pm-5am pic.twitter.com/poWLC8nGXc
— ANI (@ANI) July 29, 2021