India
India
ബംഗാൾ അധ്യാപക നിയമനം: ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
|7 May 2024 2:28 PM GMT
24,000 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനമാണ് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്
കൊൽക്കത്ത: പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി കേസിൽ ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 24,000 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. പശ്ചിമ ബംഗാളിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016ൽ നടന്ന സംസ്ഥാന തല സെലക്ഷൻ റിക്രൂട്ട്മെന്റിലൂടെ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കാനാണ് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിത്. അധ്യാപകർ ശമ്പളം തിരികെ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.