India
Bengaluru airport customs seize 78 wild animals in baggage, Bengaluru airport customs seize King Cobras and Ball Pythons in baggage, Capuchin Monkey, King Cobra, Ball Python

പിടികൂടി പാമ്പുകള്‍

India

17 രാജവെമ്പാല, 55 പെരുമ്പാമ്പ്, ആറ് കപ്പൂച്ചിൻ കുരങ്ങ്! ലഗേജ് തുറന്നു ഞെട്ടിത്തരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍

Web Desk
|
7 Sep 2023 2:44 PM GMT

ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് യാത്രക്കാരനിൽനിന്ന് ലഗേജ് പിടിച്ചെടുത്തത്

ബംഗളൂരു: വിമാനത്താവളത്തിൽ യാത്രക്കാരന്റെ ലഗേജ് തുറന്ന് ഞെട്ടിത്തരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ. ഉഗ്രവിഷമുള്ള രാജവെമ്പാലയും പെരുമ്പാമ്പും കുരങ്ങുകളും അടക്കം 78 വന്യജീവികളാണ് ലഗേജിനകത്തുണ്ടായിരുന്നത്! ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണു സംഭവം.

'എ.എൻ.ഐ' ആണ് വാർത്ത പുറത്തുവിട്ടത്. വിവിധ വർണങ്ങളിലുള്ള 55 ബാൾ പെരുമ്പാമ്പുകളാണ് ലഗേജിനകത്തുണ്ടായിരുന്നത്. ഇതിനു പുറമെ 17 രാജവെമ്പാലയും. ജീവനോടെയായിരുന്നു എല്ലാം. ഇതിനു പുറമെ ആറ് കപ്പൂച്ചിൻ കുരങ്ങുകളെ ചത്ത നിലയിലും കണ്ടെത്തി.

കസ്റ്റംസ് നിയമത്തിലെ 110 വകുപ്പു പ്രകാരം ജീവികളെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജീവനുള്ളവയെ കൊണ്ടുവന്ന രാജ്യത്തേക്കു തന്നെ തിരിച്ചയച്ചു. ചത്ത കുരങ്ങുകളെ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് സംസ്‌കരിക്കുകയും ചെയ്തു.

പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. എവിടെനിന്നാണ് ഇവയെ കൊണ്ടുവരുന്നതെന്നും വ്യക്തമല്ല.

Summary: Bengaluru airport customs seize 78 wild animals in baggage, including King Cobras and Ball Pythons

Similar Posts