India
ബെംഗളൂരു പ്രളയം: മുൻ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
India

ബെംഗളൂരു പ്രളയം: മുൻ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

Web Desk
|
6 Sep 2022 9:29 AM GMT

കഴിഞ്ഞ 90 വർഷത്തിനിടെ ബെംഗളൂരുവില്‍ ഇത്തരമൊരു മഴ രേഖപ്പെടുത്തിയിട്ടില്ലെന്ന് ബസവരാജ് ബൊമ്മൈ

ബെംഗളൂരു: മുൻ കോൺഗ്രസ് സർക്കാരുകളുടെ ദുർഭരണവും അഭൂതപൂർവമായ മഴയുമാണ് ബെംഗളൂരുവിലെ പ്രളയത്തിന് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മഴയിൽ തകർന്ന നഗരത്തെ വീണ്ടെടുക്കുക എന്നത് തന്റെ സർക്കാർ വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

"കർണാടകയിൽ പ്രത്യേകിച്ച് ബെംഗളൂരുവിൽ അഭൂതപൂർവമായ മഴയാണ് പെയ്തത്. കഴിഞ്ഞ 90 വർഷമായി ഇത്തരമൊരു മഴ രേഖപ്പെടുത്തിയിട്ടില്ല. തുടർച്ചയായി എല്ലാ ദിവസവും മഴ പെയ്യുകയാണ്"- ബസവരാജ് ബൊമ്മൈ പറഞ്ഞു.

അതേസമയം നഗരം മുഴുവൻ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാനപരമായി പ്രശ്നം രണ്ട് സോണുകളിലായാണ് കിടക്കുന്നത്. പ്രത്യേകിച്ച് മഹാദേവപുര സോണിൽ 69 ടാങ്കുകള്‍ ഒന്നുകിൽ തകർന്നു അല്ലെങ്കിൽ കവിഞ്ഞൊഴുകുന്നു. ഇവിടെ എല്ലാ സ്ഥാപനങ്ങളും താഴ്ന്ന പ്രദേശങ്ങളിലാണ്. മൂന്നാമത്തെ കാരണം കയ്യേറ്റമാണ്. ധാരാളം കയ്യേറ്റങ്ങൾ ഇതിനകം നീക്കം ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുൻ കോൺഗ്രസ് സർക്കാരുകളുടെ ആസൂത്രണമില്ലാത്ത ഭരണമാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തടാകങ്ങളുടെ സമീപത്തും ബഫര്‍ സോണുകളിലും വരെ നിര്‍മാണത്തിന് അനുമതി നല്‍കി. തടാകങ്ങൾ പരിപാലിക്കുന്നതിനെക്കുറിച്ച് അവർ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

"ഇപ്പോൾ ഞാനത് വെല്ലുവിളിയായി ഏറ്റെടുക്കുന്നു. മഴവെള്ള സംസ്കരണത്തിന് 1500 കോടി രൂപ അനുവദിച്ചു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ഓവുചാലുകൾക്കുമായി 300 കോടി രൂപ അനുവദിച്ചു"- ബസവരാജ് ബൊമ്മൈ പറഞ്ഞു.

Related Tags :
Similar Posts