India
ബാംഗ്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
India

ബാംഗ്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Web Desk
|
30 Dec 2021 1:40 PM GMT

കൊലപാതകം ആദ്യ വിവാഹത്തിലെ മകളുടെയും മറ്റ് അഞ്ച് പേരുടെയും സഹായത്തോടെ

ബാംഗ്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോട്ടില്‍ വെച്ച് വെട്ടിക്കൊന്നു. തിങ്കളാഴ്ച ബാംഗ്ലൂര്‍ ഇലക്ട്രോണിക്സ് സിറ്റിയിലെ ഹൊസൂര്‍ റോഡ് ജംഗ്ഷനില്‍ വെച്ചാണ് ഭര്‍ത്താവ് നവീന്‍ ഭാര്യ അര്‍ച്ചനയെ വെട്ടിക്കൊലപ്പെടുത്തിയത്.

അര്‍ച്ചനയെ ഭര്‍ത്താവ് നവീന്‍ വെട്ടുകത്തികൊണ്ട് കൊലപ്പെടുത്തുന്നത് സി സി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 16 വയസ്സുള്ള മകന്‍ ഓടി രക്ഷപ്പെടുകയും ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

അമ്മയെ കൊലപ്പെടുത്തിയതിനും തന്നെയും ഡ്രൈവറെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും മകൻ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തി ഏഴ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അഞ്ച് വര്‍ഷം മുമ്പാണ് നവീനും അര്‍ച്ചനയും വിവാഹിതരായത്. കഴിഞ്ഞ നാല് മാസമായി സ്വത്ത് തര്‍ക്കത്തില്‍ നവീനും അര്‍ച്ചനയും വഴക്കിട്ടിരുന്നതായി മകന്റെ മൊഴിയില്‍ പറയുന്നു. അര്‍ച്ചനയുടെ സ്വത്തില്‍ തനിക്ക് ഓഹരി വേണമെന്നും അവള്‍ അതിനെ എതിര്‍ത്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

Similar Posts