കര്‍ഷക സംഘടനകളുടെ ദേശീയ ഗ്രാമീണ ബന്ദ് ഇന്ന്; കർഷകരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് കേന്ദ്രം
|മിനിമം താങ്ങുവിലെ നിയമംമൂലം ഉറപ്പാക്കണം എന്ന് കർഷകരുടെ ആവശ്യം നാലാം തവണ നടന്ന ചർച്ചയിലും സർക്കാർ അംഗീകരിച്ചില്ല
ഡല്‍ഹി: കർഷകരുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ. മിനിമം താങ്ങുവിലെ നിയമംമൂലം ഉറപ്പാക്കണം എന്ന് കർഷകരുടെ ആവശ്യം നാലാം തവണ നടന്ന ചർച്ചയിലും സർക്കാർ അംഗീകരിച്ചില്ല. ഇന്നാണ് കർഷക സംഘടനകൾ പ്രഖ്യാപിച്ച ദേശീയ ഗ്രാമീണ ബന്ദ്.
പ്രതീക്ഷിച്ചതുപോലെ മുൻ രോഗങ്ങൾക്ക് സമ്മാനമായി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് നിലപാടാണ് കേന്ദ്രസർക്കാർ എടുത്തത്. എന്നാൽ ചർച്ചയോട് വളരെ അനുകൂല സമീപനമാണ് കർഷകരുടെ ഭാഗത്തുനിന്നുണ്ടായത് എന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ടെ പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ കർഷകരുടെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാകരുതെന്ന് കർഷക സംഘടന നേതാക്കളും ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ട് തുടങ്ങേണ്ടിയിരുന്ന യോഗം മന്ത്രിമാർ വൈകിയതിനെ തുടർന്ന് രാത്രി ആണ് ആരംഭിച്ചത്. ഹരിയാന പൊലീസ് പ്രയോഗിച്ച കണ്ണീർവാതക ക്യാനുകളുമായാണ് കർഷക സംഘടന നേതാക്കൾ യോഗത്തിന് എത്തിയത്. ക്രമസമാധാന നില ഉറപ്പുവരുത്താൻ ഹരിയാന പോലീസ് സമാധാനം പാലിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗ വന്ത് മൻ ആവശ്യപ്പെട്ടു.
സമരം വീണ്ടും ശക്തി പ്രാപിക്കും എന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന അതിർത്തികളിലെ ഒരുക്കങ്ങൾ ഡൽഹി പൊലീസും ഹരിയാന പൊലീസും കൂടുതൽ വിപുലമാക്കിയിട്ടുണ്ട്. ഇന്നാണ് കർഷക സംഘടനകൾ പ്രഖ്യാപിച്ച ദേശീയ ഗ്രാമീണ ബന്ദ്. ദേശീയപാതകൾ ഉപരോധിച്ച് ജന ജീവിതം ദുസ്സഹമാക്കില്ലെന്ന് കർഷക സംഘടന നേതാക്കൾ തന്നെ അറിയിച്ചിട്ടുണ്ട്. ജോലിക്കായി കർഷകർ കൃഷിയിടത്തിലേക്ക് ഇന്ന് പോകരുതെന്നാണ് നേതാക്കൾ ആഹ്വാനം ചെയ്തിട്ടുള്ളത്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ ഹരിയാനയിലെ മുഴുവൻ ടോൾഗേറ്റുകളും തുറന്നു നൽകുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്.