India
കോവാക്സിന്‍ 77.8 ശതമാനം ഫലപ്രദം; മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്ത്
India

കോവാക്സിന്‍ 77.8 ശതമാനം ഫലപ്രദം; മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്ത്

Web Desk
|
3 July 2021 4:01 AM GMT

ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ 65.2 ശതമാനം ഫലപ്രദമാണെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.

ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്. വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് കമ്പനി പുറത്തുവിട്ടത്. വൈറസിന്‍റെ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ 65.2 ശതമാനം ഫലപ്രദമാണെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.

സാധാരണ ലക്ഷണങ്ങള്‍ക്കെതിരെ 77.8 ശതമാനവും ഗുരുതര ലക്ഷണങ്ങള്‍ക്കെതിരെ 93.4 ശതമാനവും കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63ശതമാനമാണ് ഫലപ്രാപ്തിയെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 0.5 ശതമാനത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങള്‍.

18 മുതല്‍ 98 വയസ് വരെയുള്ള 25,000ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടന്നത്. 2020 നവംബര്‍ 16 നും 2021 ജനുവരി 7 നുമിടയിലായിരുന്നു പരീക്ഷണം. അതേസമയം, കോവിഡ് വകഭേദങ്ങളായ ആൽഫ, ഡെൽറ്റ എന്നിവയ്‌ക്കെതിരെ കോവാക്‌സിൻ ഫലപ്രദമാണെന്ന് യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവാക്‌സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തല്‍.

Similar Posts