India
BharatJodoNyayYatra ,guwahati ,Assam,ഭാരത് ജോഡോ ന്യായ് യാത്ര,രാഹുല്‍ഗാന്ധി,അസം,ഗുവാഹത്തി
India

അസം സർക്കാറിന്റെ വിലക്ക് മറികടന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ

Web Desk
|
23 Jan 2024 5:39 AM GMT

യാത്രയെ തടയാൻ പറ്റില്ലെന്ന് രാഹുൽഗാന്ധി

ഗുവാഹത്തി: അസം സർക്കാറിന്റെ വിലക്ക് മറികടന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചു. അസം സർക്കാറിന്റെ വിലക്കു മറികടന്നാണ് യാത്ര മേഘാലയിൽ നിന്ന് ഗുവാഹത്തിൽ എത്തിയത്.യാത്രയെ തടയാൻ പറ്റില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. ഗതാഗത കുരുക്കിൻറെയും സംഘർഷ സാധ്യതയുടെയും പേരുപറഞ്ഞാണ് സർക്കാർ യാത്രക്ക് ഗുവാഹത്തിൽ അനുമതി നിഷേധിച്ചത്. യാത്ര നഗരത്തിലേക്ക് കടന്നാൽ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്ന് സൂചനയും പുറത്ത് വന്നിരുന്നു.

ഇന്നലെ അസമിൽ ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ രണ്ട് മണിക്കൂർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രയിൽ ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ പങ്കെടുക്കും. യാത്ര ബിഹാറിലെ പൂർണിയയിൽ എത്തുമ്പോൾ ആയിരിക്കും നിതിഷ് കുമാർ പങ്കെടുക്കുക. ഈ മാസം 29നാണ് ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ പ്രവേശിക്കുന്നത്.




Similar Posts