യോഗി എവിടെ മത്സരിച്ചാലും എതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്
|തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനു പുറമേ ദലിത്, മുസ്‍ലിം, പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരെ പറ്റുന്നയിടങ്ങളിലെല്ലാം സ്ഥാനാര്‍ഥികളാക്കി തങ്ങളുടേതായ രീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ആസാദ്
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആസാദ് സമാജ് പാര്‍ട്ടിയുടെ ബാനറിലാകും ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കുക.
ഉത്തര്‍പ്രദേശില്‍ മത്സരിച്ചു വിജയിക്കുകയെന്നതല്ല ആദിത്യനാഥിനെ സഭ കാണിക്കാതിരിക്കുക എന്നതിനാണ് പ്രാധാന്യമെന്നും യോഗി മത്സരിക്കുന്ന എവിടെയും എതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനു പുറമേ ദലിത്, മുസ്‍ലിം, പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരെ പറ്റുന്നയിടങ്ങളിലെല്ലാം സ്ഥാനാര്‍ഥികളാക്കി തങ്ങളുടേതായ രീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ആസാദ് വ്യക്തമാക്കി.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം സമാജ്‍വാദി-ബി.എസ്.പി സഖ്യത്തിന് പിന്തുണ നല്‍കുകയായിരുന്നു.